കുടുംബനാഥനെയും മകനെയും വീടുകയറി അക്രമിച്ചു


ബങ്കളം: നാലംഗസംഘം രാത്രി വീട് കയറി അച്ഛനെയും മകനെയും മര്‍ദ്ദിച്ചു. വീടിന്റെ ജനല്‍ ഗ്ലാസുകളും അടിച്ചുതകര്‍ത്തു.
ബങ്കളം മുത്തപ്പന്‍ മഠപ്പുരക്ക് സമീപത്തെ വി.നാരായണന്‍ (60), മകന്‍ രൂപേഷ്(31) എന്നിവര്‍ക്കുനേരെയാണ് ആക്രമണം ഉണ്ടായത്. ഇന്നലെ രാത്രി 9 മണിയോടെയാണ് സംഭവം. ഓട്ടോറിക്ഷയിലും ബൈക്കിലുമാണ് ആക്രമികള്‍ എത്തിയത്. രൂപേഷ് ഇന്നലെ നീലേശ്വരം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടാന്‍ പോയെങ്കിലും കൊവിഡ്കാലമായതിനാല്‍ നിരുത്സാഹപ്പെടുത്തിയെന്നാണ് പറയുന്നത്. ഇന്ന് വി.നാരായണന്‍ നീലേശ്വരം തേജസ്വിനി സഹകരണ ആശുപത്രിയില്‍ ചികിത്സതേടി. പകല്‍ രൂപേഷും നാലംഗസംഘത്തിലെ ഒരാളും തമ്മില്‍ വാക്കേറ്റവും ഉന്തുംതള്ളും ഉണ്ടായി. പ്രായമുള്ള ഒരാളെ ചീത്തപറയുന്നത് രൂപേഷ് ചോദ്യം ചെയ്തതാണ് ഉന്തിനും തള്ളിനും കാരണം. ഇതിന്റെ തുടര്‍ച്ചയാവാം രാത്രി ഉണ്ടായ അക്രമമെന്ന് കരുതുന്നു. സിപിഎമ്മിന്റെ ചുവപ്പുകോട്ടയില്‍ സിപിഎമ്മുകാര്‍ തമ്മിലുള്ള പ്രശ്‌നം ഒതുക്കിതീര്‍ക്കാന്‍ ശ്രമം തുടരുന്നുണ്ട്.

Post a Comment

0 Comments