ലോറിയുടെ ടയര്‍ പൊട്ടിത്തെറിച്ച് സ്‌കൂട്ടര്‍ യാത്രികയ്ക്ക് പരിക്ക്


കാഞ്ഞങ്ങാട്: കണ്ടെയ്‌നര്‍ ലോറിയുടെ ടയറുകള്‍ പൊട്ടിത്തെറിച്ച് ഇരുചക്രവാഹന യാത്രക്കാരിയായ നഗരസഭാ ജീവനക്കാരിക്ക് പരിക്കേറ്റു.
കഴിഞ്ഞദിവസം കാഞ്ഞങ്ങാട് സൗത്ത് ദേശീയപാതയിലുണ്ടായ അപകടത്തില്‍ കൊടക്കാട്ടെ പുഷ്പ (42)യ്ക്കാണ് പരുക്കേറ്റു. മംഗലാപുരത്തു നിന്നു കൊറോണ കിറ്റുമായി തിരുവനന്തപുരത്തേക്കു പോവുകയായിരുന്ന കണ്ടെയ്‌നര്‍ ലോറിയുടെ പിറകിലെ ടയറുകള്‍ പൊട്ടിത്തെറിച്ച് പുഷ്പ സഞ്ചരിച്ച ഇരുചക്ര വാഹനത്തില്‍ പതിക്കുകയായിരുന്നു. ഇതോടെ നിയന്ത്രണം വിട്ട് ഇരു ചക്രവാഹനം മറിയുകയും റോഡിലേക്ക് തെറിച്ചുവീണ പുഷ്പയ്ക്ക് പരിക്കേല്‍ക്കുകയുമായിരുന്നു. ഇവരെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Post a Comment

0 Comments