ഓണ്‍ലൈന്‍ അധ്യയനം തുടങ്ങി; സൗകര്യമില്ലാത്തവര്‍ക്ക് ബദല്‍ സംവിധാനം


തിരുവനന്തപുരം: ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാത്തവര്‍ക്ക് ബദല്‍ സംവിധാനം ഒരുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി.
പഠനത്തിന് സൗകര്യമില്ലാത്ത വിദ്യാര്‍ത്ഥികളെ കണ്ടെത്താന്‍ ശ്രമം തുടങ്ങിയെന്നും അദ്ദേഹം വ്യക്തമാക്കി. ക്ലാസ്സിന് ശേഷം അധ്യാപകര്‍ വിദ്യാര്‍ത്ഥികളുമായി ആശയവിനിമയം നടത്തണമെന്നും സാഹചര്യം അനുകൂലമായാല്‍ ക്ലാസ്സ് മുറികളിലേക്ക് പഠനം മടങ്ങുമെന്നും വിദ്യാഭ്യാസ മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
ഓണ്‍ലൈന്‍ രീതിയില്‍ പഠിപ്പിക്കാന്‍ വിദ്യാഭാസ വകുപ്പ് പൂര്‍ണ സജ്ജമാണെന്ന് വിദ്യാഭ്യാസ മന്ത്രി. സാഹചര്യങ്ങള്‍ വെല്ലുവിളിയായത് കൊണ്ടാണ് പുതിയ രീതിയെന്നും ഇത് നിലവിലെ പഠന രീതികള്‍ക്ക് ബദലല്ലെന്നും രവീന്ദ്രനാഥ് വ്യക്തമാക്കി. സാഹചര്യം അനുകൂലമായാല്‍ പഴയ ക്ലാസ്‌റൂം പഠന രീതിയിലേക്ക് തിരിച്ചു വരുമെന്ന് മന്ത്രി പറഞ്ഞു.
സാങ്കേതിക സഹായങ്ങള്‍ ഇല്ലാത്തവര്‍ക്കുണ്ടാവുന്ന ബുദ്ധിമുട്ട് പരിഹരിക്കാനുള്ള ശ്രമം പുരോഗമിച്ചു കൊണ്ടിരിക്കുകയാണെന്നും പ്രധാന അധ്യാപകന്‍ ഈ കാര്യത്തില്‍ പ്രത്യേക പരിഗണന നല്‍കണമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കുട്ടികളിലേക്ക് ഓണ്‍ലൈന്‍ ക്ലാസ് എത്തിക്കാന്‍ കാര്യമായി ഇടപെടുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ഒരാഴ്ച ട്രയല്‍ അടിസ്ഥാനത്തിലാണ് ക്ലാസുകളെന്നും പ്രശ്‌ന പരിഹാരത്തിന് കൂടുതല്‍ വകുപ്പുകളുടെയും സന്നദ്ധ സംഘടനകളുടെയും ഇടപെടലുകള്‍ അനിവാര്യമാണെന്നും മന്ത്രി ആവര്‍ത്തിച്ചു. വിക്ടേര്‍സ് വഴിയുള്ള ക്ലാസ്സുകള്‍ വീട്ടിലുള്ള അധ്യാപകരും വിലയിരുത്തണമെന്നും ഓണ്‍ലൈന്‍ ക്ലാസ്സിന് ശേഷം അവരവരുടെ വിദ്യാര്‍ഥികളുമായി ആശയ വിനിമയം നടത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഓണ്‍ലൈന്‍ ക്ലാസുകളിലെ സംശയങ്ങള്‍ ഇത്തരത്തില്‍ ഓരോ വിദ്യാര്‍ഥിക്കും അവരവരുടെ അധ്യാപകരുമായി സംവദിച്ചു സംശയങ്ങള്‍ തീര്‍ക്കാം. എല്ലാവരുടെയും അഭിപ്രായങ്ങള്‍ ക്രോഡീകരിച്ചു കൂടുതല്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ വിദ്യാഭ്യാസ വകുപ്പ് തയ്യാറാണെന്ന് വിദ്യാഭ്യാസമന്ത്രി ഉറപ്പ് നല്‍കി.
ഒരാഴ്ചത്തെ ട്രയലിനു ശേഷം ഭിന്ന ശേഷിയുള്ള വിദ്യാര്‍ഥികളുടേതടക്കം ഓണ്‍ലൈന്‍ ക്ലാസ്സിന്റെ കാര്യത്തില്‍ തീരുമാനം എടുക്കും.
കോളേജ് സമയമാറ്റം അന്തിമ തീരുമാനം പൊതു താല്‍പ്പര്യം പരിഗണിച്ച് മാത്രമെന്ന് മന്ത്രി കെ ടി ജലീല്‍ വ്യക്തമാക്കി. ഒരു തീരുമാനവും സര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കില്ലെന്നും ചര്‍ച്ചയിലൂടെ തീരുമാനമെടുക്കുമെന്നും ജലീല്‍ പറഞ്ഞു. ചരിത്ര ക്ലാസ് എടുത്ത് മന്ത്രി ജലീല്‍ കോളേജുകളിലേക്കുള്ള ഓണ്‍ലൈനായി പഠനത്തിന് തുടക്കമിട്ടു.
കോളേജുകളില്‍ വരാന്‍ സൗകര്യമുള്ളവര്‍ കോളേജുകളില്‍ എത്തി ക്ലസ്സെടുക്കുകയെന്നതാണ് നിലവിലെ തീരുമാനം. എത്ര പേര്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ് പ്രയോഗിഗമാകുന്നുണ്ടെന്ന് അധ്യാപകര്‍ നിരീക്ഷിക്കണം. ഒറൈസ് സംവിധാനമുള്ള 75 സര്‍ക്കാര്‍ കോളേജുകളിലും മറ്റുള്ളവര്‍ക്ക് ഓണ്‍ലൈന്‍ ക്ലാസിന്റെ ലിങ്ക് ഉപയോഗിച്ചും ക്ലാസിന്റെ ഭാഗമാകാം. സമയ മാറ്റത്തിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക അനുഭവത്തിന്റെ വെളിച്ചത്തില്‍ മാത്രം. ഈ കാര്യത്തില്‍ പൊതുതാല്‍പ്പര്യം പരിഗണിച്ചു മാത്രമായിരിക്കും തീരുമാനമെന്ന് മന്ത്രി വ്യക്തമാക്കി.
രാവിലെ 8:30 മുതല്‍ ഉച്ചക്ക് 1:30 വരെ സമയം ക്രമീകരിച്ചാല്‍ സമയം ലാഭമാണെന്നും എന്നാല്‍ ചര്‍ച്ചയിലൂടെ മാത്രമേ തീരുമാനമെടുക്കൂ എന്ന് മന്ത്രി ആവര്‍ത്തിച്ചു. ഒന്നും സര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കില്ല. വിഷയത്തില്‍ അധ്യാപകരും വിദ്യാര്‍ഥികളും രക്ഷകര്‍ത്തകളുമായി ചര്‍ച്ച നടത്തിയതിന് ശേഷം മാത്രമായിരിക്കും അന്തിമ തീരുമാനം. ചരിത്ര ക്ലാസ് എടുത്തു കൊണ്ട് ജലീല്‍ കോളേജിലെ ഓണ്‍ലൈന്‍ ക്ലാസ് ഉദ്ഘാടനം ചെയ്തു.
കേന്ദ്രീകതമായല്ല കോളേജിലെ ഓണ്‍ലൈന്‍ ക്ലാസുകള്‍. ഓരോരോ കോളേജുകളിലെ അദ്ധ്യാപകര്‍ അവരവരുടെ വിദ്യാര്‍ഥികളെ ഓണ്‍ലൈന്‍ ആയി പഠിപ്പിക്കുന്നതാണ് രീതി. ഇതിനായി പുതിയ സമയക്രമത്തില്‍ ടൈം ടേബിള്‍ തയ്യാറാകും.

Post a Comment

0 Comments