കൊച്ചി: നടി ഷംന കാസിമിനെ ബ്ലാക് മെയ്ല് ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച പ്രതികള്‍ക്കുനേരെ കൂടുതല്‍ പരാതികള്‍. രണ്ട് മോഡലുകളാണ് തങ്ങളെയും ചതിച്ചെന്ന പരാതിയുമായി പോലീസില്‍ പരാതിപെട്ടത്.
ഷംനയുടെ പരാതിയെ തുടര്‍ന്ന് അറസ്റ്റിലായ പ്രതികളുടെ ചിത്രങ്ങള്‍ പുറത്തുവന്നതോടെയാണ് ഇവര്‍ക്കെതിരെ കൂടുതല്‍ പേര് പരാതിയുമായി പോലീസിനെ സമീപിച്ചത്. വ്യാജ ചിത്രങ്ങള്‍ ഉപയോഗിച്ചാണ് സംഘം തട്ടിപ്പ് നടത്തിയിരുന്നത്. തൃശ്ശൂര്‍ വാടാനപ്പിള്ളി അമ്പലത്ത് റഫീഖ്(30), കടവല്ലൂര്‍ കമ്മക്കാട്ട് രമേശ്(35), കൈപ്പമംഗലം പുത്തന്‍പ്പുര ശരത്ത്(25), ചേറ്റുവ സ്വദേശി അമ്പലത്ത് അഷ്റഫ്(52) എന്നിവരാണ് കൊച്ചി സിറ്റി പോലീസിന്റെ പിടിയിലായത്.
പ്രതികള്‍ക്കെതിരെ പരാതിയുമായി രണ്ടു മോഡലുകളാണ് മരട് പോലീസ് സ്റ്റേഷനില്‍ എത്തിയത്. ഇവരില്‍ നിന്ന് പണം തട്ടിയെടുത്തിട്ടുണ്ടെന്നാണ് വിവരം. പരാതിക്കാരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുമോ അതോ നിലവിലുള്ള കേസില്‍ ഇവരുടെ പരാതി ഉള്‍പ്പെടുത്തി അന്വേഷിക്കാന്‍ കഴിയുമോ എന്ന് പൊലീസ് തീരുമാനിക്കും. കൂടുതല്‍ തെളിവുകള്‍ കണ്ടത്തേണ്ടതുണ്ട്. പുതിയ പരാതികളുടെ അടിസ്ഥാനത്തില്‍ സെലിബ്രിറ്റികളെ പറ്റിച്ച് പണം തട്ടിയെടുക്കാനുള്ള ശ്രമം പ്രതികളുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ടെന്നാണ് പൊലീസിന്റെ നിഗമനം.
വരന്റെ എന്നപേരില്‍ കാസര്‍കോടുള്ള ടിക് ടോക് താരത്തിന്റെ ഫോട്ടോയും വീഡിയോകളുമാണ് അയച്ചുനല്‍കി പറ്റിക്കാന്‍ ശ്രമിച്ചതെന്ന് ഷംന കാസിം പറയുന്നു. സംഭവത്തില്‍ മുഖ്യപ്രതി പിടിയിലാകാനുണ്ട്.
വിവാഹാലോചനയ്ക്കെന്ന പേരിലാണ് ഷംനയുടെ കുടുംബത്തിനെ പ്രതികള്‍ ഫോണിലൂടെ സമീപിക്കുന്നത്. ഷംനയുടെ കുടുംബം താല്‍പ്പര്യമറിയിച്ചു. തുടര്‍ന്ന് പയ്യനും പിതാവും പെണ്ണുകാണാന്‍ എത്താമെന്നറിയിച്ചു. എന്നാല്‍, ജൂണ്‍ മൂന്നിന് മറ്റ് ആറുപേരാണ് മരടിലെ ഷംനയുടെ വീട്ടിലെത്തുന്നത്. പയ്യനും പിതാവും മറ്റൊരുദിവസം വരുമെന്നും അറിയിച്ചു.
പന്തികേട് തോന്നിയപ്പോള്‍ ഇവരെപ്പറ്റി ഷംനയുടെ പിതാവ് കൂടുതല്‍ അന്വേഷിച്ചു. തന്ന വിവരങ്ങള്‍ തെറ്റാണെന്നു ബോധ്യപ്പെട്ടു. പിന്നീടാണ് ഒരുലക്ഷം രൂപ ചോദിച്ച് സംഘം ഫോണിലൂടെ ഷംനയെ ഭീഷണിപ്പെടുത്തിയത്. പണം തന്നില്ലെങ്കില്‍ കൊല്ലുമെന്നും ഷംനയുടെ ഫോട്ടോ ദുരുപയോഗം ചെയ്യുമെന്നും ഭീഷണിപ്പെടുത്തി. തുടര്‍ന്ന് നടിയുടെ മാതാവ് പോലീസില്‍ പരാതി നല്കി.
വിവാഹാലോചനയുമായെത്തി പരിചയപ്പെട്ടശേഷം ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച സംഭവത്തില്‍ നാലു പേരാണ് പിടിയിലായത്. വാടാനപ്പള്ളി അമ്പലത്ത് വീട്ടില്‍ റഫീക്ക് (30), കന്നംകളം കമ്മക്കാട്ടു വീട്ടില്‍ രമേഷ് (35), കൊടുങ്ങല്ലൂര്‍ കയ്പമംഗലം പുത്തന്‍പുര വീട്ടില്‍ ശരത് (25), ചേറ്റുവ കുണ്ടലിയൂര്‍ അമ്പലത്ത് വീട്ടില്‍ അഷറഫ്(52) എന്നിവരെയാണു തൃശൂരില്‍നിന്നു കഴിഞ്ഞരാത്രി മരട് പോലീസ് അറസ്റ്റ് ചെയ്തത്. രണ്ടുപേരെ കൂടി പിടികൂടാനുണ്ട്.
ഇവര്‍ ഒളിവിലാണ്. കഴിഞ്ഞ മൂന്നാം തീയതിയാണ് നാലംഗ സംഘം ഷംന കാസിമിന്റെ മരടിലുള്ള വീട്ടില്‍ വിവാഹാലോചനയുടെ പേരില്‍ എത്തിയത്. ഇതിനും ഒരാഴ്ച്ച മുമ്പ് വിവാഹലോചനയുമായി വരുന്ന അന്‍വര്‍ എന്ന യുവാവിന്റെ പിതാവാണെന്ന് പരിചയപ്പെടുത്തി ഒരാള്‍ വിളിച്ചിരുന്നു. എന്നാല്‍ പയ്യനും മാതാപിതാക്കളും ഇല്ലാതെ മറ്റൊരു ആറംഗസംഘമാണ് മൂന്നിന് മരടിലെ ഷംനയുടെ വീട്ടിലെത്തിയത്. അന്‍വറും മാതാപിതാക്കളും മരണച്ചടങ്ങുകാരണം എത്താത്തതാണ് എന്നാണു പറഞ്ഞത്. ഇതോടെ നടിയുടെ വീട്ടുകാര്‍ക്ക് വന്നവരെക്കുറിച്ച് സംശയങ്ങളായി.
ഇതിനിടെ അന്‍വര്‍ എന്നു പരിചയപ്പെടുത്തിയ യുവാവ് വീട്ടുകാരുമായും നടിയുമായും ഫോണില്‍ വിളിച്ച് സംസാരിച്ച് അടുപ്പത്തിലായി. ഇതിനിടെ സാമ്പത്തികമായി പ്രതിസന്ധിയുള്ളതിനാല്‍ അടിയന്തരമായി ഒരു ലക്ഷം രൂപ വേണമെന്നും, പണം സുഹൃത്തിന്റെ കൈയ്യില്‍ കൊടുത്തു വിട്ടാല്‍ മതിയെന്നും പറഞ്ഞു. പണം നല്കാന് കഴിയില്ലെന്ന് പറഞ്ഞപ്പോള്‍ സിനിമാരംഗത്തെ കരിയര്‍ നശിപ്പിക്കുമെന്നും കുടുംബപരമായ രഹസ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നും പറഞ്ഞ് ഭീഷണി മുഴക്കലായി.
തുടര്‍ന്നാണ് നടിയുടെ മാതാവ് കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയത്. കോവിഡ് കാരണം യാത്രാവിലക്ക് ഉള്ളതിനാല്‍ വിവാഹം ആലോചിച്ച് വന്നവരെ കുറിച്ച് അന്വേഷിക്കാനായില്ലെന്ന് ഷംന കാസിം പറഞ്ഞു. ഇവര്‍ പോയതിന് ശേഷം സംശയം കാരണം വീട്ടിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ സംഘത്തിലൊരാള്‍ വീടിന്റെ ദൃശ്യങ്ങള്‍ മൊെബെലില്‍ പകര്‍ത്തുന്നത് കണ്ടു. വരനായി വന്നയാള്‍ പണം ചോദിച്ചതാണ് സംശയത്തിനിടയാക്കിയത്. മറ്റാരും ഇവരുടെ തട്ടിപ്പിനിരയാകരുത് എന്ന് കരുതിയാണ് പരാതി നല്‍കിയതെന്നും നടി അറിയിച്ചു.
0 Comments