കാഞ്ഞങ്ങാട്: റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ഗുഡ്സ് വണ്ടി നിര്‍ത്താതെ ഹോണടിച്ചത് പരിസരവാസികളെ പരിഭ്രാന്തരാക്കി.
ഇന്നലെ രാത്രി 10.40 ന് മംഗലാപുരം ഭാഗത്തേക്ക് പോവുകയായിരുന്ന ഗുഡ്സ് വണ്ടിയാണ് കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടപ്പോള്‍ നിര്‍ത്താതെ ഹോണ്‍ അടിച്ചത്. ഇതുകേട്ട് ആളുകള്‍ ഓടിക്കൂടി അന്വേഷിച്ചപ്പോഴാണ് ട്രെയിന്റെ ഹോണ്‍ തകരാറിലാണെന്ന് അറിഞ്ഞത്. പലരും ഫോണില്‍ വിളിച്ചും വിവരങ്ങള്‍ തിരക്കി. ഒടുവില്‍ ഹോണ്‍വിളി നിര്‍ത്താതെ തന്നെ ഗുഡ്സ് മംഗലാപുരം ഭാഗത്തേക്ക് പോയി.
0 Comments