സ്‌കൂട്ടറില്‍ കടത്തിയ മദ്യം പിടികൂടി


ബന്തടുക്ക: സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 18 ലിറ്റര്‍ കര്‍ണ്ണാടക നിര്‍മ്മിത വിദേശ മദ്യം എക്‌സൈസ് പിടിച്ചെടുത്തു.
പയറെടുക്കം ഫോറസ്റ്റ് വഴി ബന്തടുക്ക ഭാഗത്തേക്ക് കടത്തുകയായിരുന്ന 180 മില്ലിയുടെ 96 പാക്കറ്റ് മദ്യമാണ് എക്‌സൈസ് ബദിയടുക്ക റേഞ്ച് ഇന്‍സ്‌പെക്ടര്‍ എസ്.സമീറും പാര്‍ട്ടിയും വനം വകുപ്പ് സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ആര്‍.ബാബുവും പാര്‍ട്ടിയും ചേര്‍ന്ന് പിടിച്ചെടുത്തത്. ബന്തടുക്ക കക്കജ സഞ്ജീവ ഗൗഡയുടെ മകന്‍ സച്ചിനെ കസ്റ്റഡിയിലെടുത്തു. സ്‌കൂട്ടറും പിടിച്ചെടുത്തു.
പ്രിവന്റീവ് ഓഫിസര്‍ വിനയരാജ്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ അഫ്‌സല്‍,ജനാര്‍ദ്ദന, ശരത് ബീറ്റ് ഫോറെസ്റ്റ് ഓഫിസര്‍ ധനഞ്ജയന്‍, ഡ്രൈവര്‍മാരായ വിജയന്‍, ജിജിന്‍ എന്നിവരാണ് മദ്യം പിടികൂടിയത്.

Post a Comment

0 Comments