പഞ്ചായത്ത് ഭരണസമിതി യോഗം യു.ഡി.എഫ് ബഹിഷ്‌ക്കരിച്ചുപള്ളിക്കര: പള്ളിക്കര പഞ്ചായത്ത് ഭരണസമിതിയുടെ ഏകാധിപത്യ ഭരണവും, പ്രവാസികളോട് വിവേചനം കാണിക്കുന്നതിലും പ്രതിഷേധിച്ച് യുഡിഎഫ് മെമ്പര്‍മാര്‍ യോഗം ബഹിഷ്‌ക്കരിച്ചു.
കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാന സര്‍ക്കാറിന്റെ നിര്‍ദ്ദേശപ്രകാരം ഓരോ വാര്‍ഡിലും പഞ്ചായത്ത് മെമ്പര്‍മാര്‍ ചെയര്‍മാന്‍മാരായി ജാഗ്രത സമിതി രൂപീകരിച്ചിരുന്നു. അവരവരുടെ വാര്‍ഡുകളില്‍ ആവശ്യമായ മുന്നൊരുക്കങ്ങളും, അന്യസംസ്ഥാന തൊഴിലാളികളടമുള്ളവര്‍ക്ക് ഭക്ഷ്യധാന്യ കിറ്റും, ഭക്ഷണവും മെമ്പര്‍മാരുടെ നേതൃത്വത്തിലാണ് ചെയ്യേണ്ടത്. സൂപ്പര്‍ പ്രസിഡണ്ടായി ചമയുന്ന ഒരു മെമ്പര്‍ സ്വന്തം പോക്കറ്റില്‍ നിന്നും പണമെടുത്ത് ചെലവഴിക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനം ചെയ്യുന്ന രീതി തുടരുന്നതാണ് പ്രതിപക്ഷ മെമ്പര്‍മാരെ ചൊടിപ്പിച്ചത്.
വിദേശത്ത്‌നിന്നും എത്തുന്ന സ്വദേശികള്‍ക്ക് പഞ്ചായത്ത് ചെലവില്‍ പളളിക്കരയിലെ പി.കെ.മാള്‍, എം.യു.ലോഡ്ജ്, ക്രസന്റ് ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ സൗജന്യ താമസ സൗകര്യം ഒരുക്കിയെങ്കിലും, ഭരണ സമിതിക്ക് ഇഷ്ടടപ്പെട്ടവര്‍ക്ക് മാത്രമാണ് അവിടെ താമസ സൗകര്യം നല്‍കിയത്. യു.ഡി.എഫ് മെമ്പര്‍മാര്‍ ആവശ്യപ്പെട്ടാല്‍ ലോഡ്ജ് ഫുള്‍ ആണെന്ന് പറഞ്ഞ് സൂപ്പര്‍ പ്രസിഡണ്ട് മടക്കി അയക്കാറാണ് പതിവ്. അവര്‍ പിന്നീട് മറ്റു സ്വകാര്യ ലോഡ്ജുകളില്‍ പണം നല്‍കിയാണ് ക്വാറന്റൈന്‍ പിരീഡായ 14 ദിവസം താമസിക്കുന്നത്. ലോഡ്ജ് കാര്‍ തോന്നും പോലെയാണ് തുക ഈടാക്കുന്നത് ഒരു ദിവസം ഭക്ഷണമടക്കം 1500 രൂപ വരെ വാങ്ങുന്നവരുമുണ്ട്. തൊഴിലും, ശമ്പളമൊന്നുമില്ലാതെ മടങ്ങുന്ന പ്രവാസികള്‍ക്ക് ഇത് കനത്ത വെല്ലുവിളിയാണ്. ക്വാറന്റൈന്‍ സൗകര്യം ഒരുക്കുന്നതിനും മറ്റും ഓരോ വാര്‍ഡിലും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെയാണ് ഭരണസമിതി ചുമതലപ്പെടുത്തിയത്. ചില പാര്‍ട്ടി ദല്ലാളന്മാര്‍ ഔദ്യോഗിക സംവിധാനങ്ങള്‍ മറികടന്ന് കോവിഡ് ടെസ്റ്റും ക്വാറന്റൈന്‍ സംവിധാനങ്ങളും ഒരുക്കി കൊടുക്കുന്നുണ്ട്. ഭരണ സമിതി യോഗത്തില്‍ യു.ഡി.എഫ് പ്രതിപക്ഷ ലീഡര്‍ പി.കെ.അബ്ദുള്ളയാണ് പ്രമേയം കൊണ്ടുവന്നത്. മെമ്പര്‍ എം.പി.എം.ഷാഫി പിന്തുണച്ചു. മറ്റു അംഗങ്ങളായ സുന്ദരന്‍ കുറിച്ചിക്കുന്ന്, മാധവ ബേക്കല്‍, ഷക്കീല ബഷീര്‍, എം.ജി.ആയിഷ, ഫാത്തിമ മൂസ, കെ.ടി. ആയിഷ, സുഹ്‌റ ബഷീര്‍, ആയിഷ റസാഖ് എന്നിവര്‍ പിന്തുന്ന പ്രഖ്യാപിച്ച് യോഗം ബഹിഷ്‌ക്കരിച്ച് പുറത്ത് വരികയായിരുന്നു.
ഭരണ സമിതിയുടെ ഈ നടപടിയില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് പള്ളിക്കര പഞ്ചായത്ത് കമ്മിറ്റി നാളെ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ ധര്‍ണാ സമരം നടത്തുമെന്ന് ചെയര്‍മാന്‍ ഹനീഫ കുന്നിലും, കണ്‍വീനര്‍ സുകുമാരന്‍ പൂച്ചക്കാടും അറിയിച്ചു.

Post a Comment

0 Comments