ഇക്ബാല്‍ ജംഗ്ഷനില്‍ യുവാവിന് കുത്തേററു


അജാനൂര്‍: ഇക്ബാല്‍ ഗേറ്റിന് സമീപത്ത് രണ്ട് യുവാക്കള്‍ തമ്മിലുണ്ടായ വാക്കേറ്റത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു.
ഉദുമ സ്വദേശിയായ ബദറുദ്ദീനാണ്(28) കുത്തേറ്റത്. സാരമായി പരിക്കേറ്റ ഇയാളെ പരിസരവാസികള്‍ അതിഞ്ഞാലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നിലഗുരുതരമായതിനാല്‍ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഉദുമ സ്വദേശിയായ സാജുദ്ദീനാണത്രെ ബദറുദ്ദീനെ കുത്തിപ്പരിക്കേല്‍പ്പിച്ചത്. കത്തികുത്തിന് കാരണമെന്താണെന്ന് വ്യക്തമല്ല. ഉദുമ സ്വദേശികളായ ഇവര്‍ ഇക്ബാല്‍ ജംഗ്ഷനില്‍ എത്തിയതിലും ദുരൂഹതയുണ്ട്.

Post a Comment

0 Comments