കണ്ണൂര്‍: ക്വാറന്റൈനില്‍ കഴിയുകയായിരുന്ന സൈനികനും സുഹൃത്തും രാത്രി പുറത്തിറങ്ങി ബൈക്കില്‍ സഞ്ചരിക്കുന്നതിനിടയിലുണ്ടായ അപകടത്തില്‍ രണ്ടുപേരും മരണപ്പെട്ടു.
കുത്തുപറമ്പ് കായലോടുണ്ടായ ബൈക്ക് അപകടത്തില്‍ പെരളശേരി മൂന്നാം പാലം മാവിലായി സ്വദേശികളായ സൈനികന് വൈശാഖ് (25) അയല്‍വാസി അഭിഷേക് ബാബു (21) എന്നിവരാണ് മരിച്ചത്.
ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെയാണ് അപകടം നടന്നത്. കായലോട് പറമ്പായി റോഡിന് സമീപം ബൈക്ക് മതിലില്‍ ഇടിച്ച നിലയിലായിരുന്നു. റോഡരികില്‍ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. മണിക്കൂറുകളോളം ആരും കാണാതെ റോഡരികില്‍ ചോര വാര്‍ന്നു ഇരുവരും കിടന്നു.
സൈന്യത്തില്‍ ജോലി ചെയ്യുന്ന വൈശാഖ് ഏതാനും ദിവസം മുമ്പാണ് നാട്ടിലെത്തിയത്. ഇതിനു ശേഷം മാവിലായി സ്കൂള്‍ ചിറയ്ക്കടുത്തു തന്നെയുള്ള ഒരു വീട്ടില്‍ ക്വാറന്റിനിലായിരുന്നു. എകെജി നഴ്സിങ്ങ് കോളേജ് ജീവനക്കാരനായ എരഞ്ഞേരി സുരേശന്- രജനി ദമ്പതികളുടെ മകനാണ് വൈശാഖ്. സൈന്യത്തില്‍ ജോലി ചെയ്യുന്ന മറ്റൊരു സഹോദരന് കൂടിയുണ്ട്.
ബാബു -ബീന ദമ്പതികളുടെ മകനാണ് അഭിഷേക് ബാബു. ഏക സഹോദരി വീണ. കൂത്തുപറമ്പ് പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി.
0 Comments