നീലേശ്വരം: വര്‍ഷങ്ങളായി പൊട്ടിപൊളിഞ്ഞ് ഗതാഗതയോഗ്യമല്ലാതായ കടിഞ്ഞിമൂല- കൊട്ടറ പുറത്തെകൈ റോഡിന് ഒടുവില്‍ ശാപമോക്ഷം.
കോളനി ജംഗ്ഷന് മുതല്‍ പുറത്തെകൈ വരെയുള്ള റോഡാണ് ഇപ്പോള്‍ അടിയന്തിരമായി അറ്റകുറ്റപ്രവൃത്തി നടത്തിയത്. എം. രാജഗോപാലന്‍ എം.എല്‍.എ 10 ലക്ഷം രൂപ പ്രത്യേകം നീക്കിവച്ചതിന്റെ ഫലമായാണ് റോഡ് താല്കാലികമായി അറ്റകുറ്റ പ്രവൃത്തി നടത്തി ഗതാഗത യോഗ്യമാക്കിയത് റോഡ് പൊട്ടിപൊളിഞ്ഞ് ചളികുളമായതിനാല് വാഹന ഗതാഗതം ദുരിതത്തിലായിരുന്നു. ഈ റോഡിനെ അവഗണിച്ച് വാര്‍ഡ് കൗണ്‍സിലര്‍ വി.വി.സീമ സ്വന്തം വീട്ടിലേക്ക് റോഡ് ടാറിംഗ് നടത്തിയത് വന്‍ വിവാദമായിരുന്നു. സംസ്ഥാന സര്‍ക്കാര്‍ കാസകോട് പാക്കേജില്‍ ഉള്‍പ്പെടുത്തി ഒരു കോടിരൂപ അനുവദിച്ച നീലേശ്വരം നഗരസഭയിലെ തൈക്കടപ്പുറം പ്രിയദര്‍ശിനി കോളനി കടിഞ്ഞിമൂല റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം ഉടനെ ആരംഭിക്കണമെന്നാവശ്യപ്പെട്ട സി.പി.എം നീലേശ്വരം വെസ്റ്റ് ലോക്കല്‍കമ്മിറ്റി ഹാര്‍ബര്‍ എഞ്ചിനിയറിംഗ് വിഭാഗം കാസര്‍കോട് എക്സി. എഞ്ചിനിയര്‍ രാജീവന് നിവേദനം നല്‍കിയിരുന്നു.
മഴക്കാലം ആരംഭിച്ചതോട് കൂടി ചളിവെള്ളം നിറഞ്ഞ് ഗതാഗതം ദുസ്സഹമായ അവസ്ഥയിലാണ്. എം രാജഗോപാലന്‍ എം.എല്‍.എയുടെ ഇടപെടലിനെ തുടര്‍ന്നാണ് കാസര്‍കോട് പാക്കേജില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ പണം അനുവദിച്ചത്. റോഡിന്റെ ടെണ്ടര്‍ നടപടികളും മറ്റ് കാര്യങ്ങളും ചെയ്തെങ്കിലും പ്രവര്‍ത്തി ആരംഭിക്കാത്തതിനെ തുടര്‍ന്ന് ഹാര്‍ബര്‍ എന്‍ജിനീയറിങ് വിഭാഗം കാസര്‍കോട് എക്സിക്യു്ട്ടീവ് എഞ്ചിനിയര്‍ രാജീവിന് നിവേദനം നല്‍കിയിരുന്നു.ഇതോടെ താല്‍ക്കാലിക ഗതാഗതത്തിന് ശാപമോക്ഷമായ ആശ്വാസത്തിലാണ് നാട്ടുകാര്‍.
0 Comments