നീലേശ്വരം: ബംഗ്ലാദേശിലും, തെക്കെ ഇന്ത്യയിലും, ശ്രീലങ്കയിലും കണ്ടുവരുന്ന ചിത്രത്തവളയെ നീലേശ്വരത്ത് കണ്ടെത്തി. തൈക്കടപ്പുറം കടിഞ്ഞിമൂലയിലെ അനാമിക രാജേഷിന്റെ വീട്ടുമുറ്റത്താണ് അപൂര്‍വ്വ തവള എത്തിയത്.
ചുവപ്പും ചാരവും കലര്‍ന്ന ചുളുങ്ങിയ തൊലിപ്പുറം നിറയെ ചിത്രപ്പണികള്‍ കാണാം. മൂക്ക് മുതല്‍ മലദ്വാരം വരെ 7.5 സെന്റിമീറ്റര്‍ നീളമുണ്ട്. പെണ്‍തവളകള്‍ അല്‍പ്പംകൂടി വലുതാണ്. കലൗല പുള്‍ക്ര എന്ന തവളകളുടെ ഉപഗണമാണ് ചിത്രത്തവളകള്‍. ശ്രീലങ്ക കൂടാതെ ബംഗ്ലാദേശ്, നേപ്പാള്‍ എന്നിടങ്ങളിലും ഇവയെ കാണാം.
0 Comments