പരിയാരം: സംസ്ഥാനത്ത് ഒരു യുവാവ് കൂടി കൊവിഡ് ബാധിച്ച് മരിച്ചു.
മട്ടന്നൂരില്‍ എക്സൈസ് ഡ്രൈവറായിരുന്ന ബ്ലാത്തൂര്‍ സ്വദേശിയായ സുനില്‍ കുമാറാണ് മരണപ്പെട്ടത്. സമ്പര്‍ക്കത്തിലൂടെയാണ് ഇരുപത്തിയെട്ടുകാരനായ ഇദ്ദേഹത്തിന് കൊവിഡ് പിടിപ്പെട്ടതെന്ന് കരുതുന്നു. കഴിഞ്ഞ 13 നാണ് ഇദ്ദേഹത്തെ പനി ബാധിച്ച് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് കൊവിഡ് ലക്ഷണങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയാണുണ്ടായത്.
ശ്വാസ കോശത്തിന്റെയും വൃക്കയുടേയും പ്രവര്‍ത്തനത്തെ ബാധിച്ചതിനെത്തുടര്‍ന്ന് വെന്റിലേറ്റരില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇന്ന് രാവിലെ 7.15 ഓടെയാണ് മരണം സംഭവിച്ചത്. പനികൂടി ന്യുമോണിയ ആയതാണ് മരണകാരണമെന്നാണ് മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് മരണം 21 ആയി ഉയര്‍ന്നു.
മട്ടന്നൂര്‍ എക്സൈസ് വകുപ്പ് ഡ്രൈവറായ ഇയാള്‍ നേരത്തെ റിമാന്റ് പ്രതിയുമായി ജില്ലാ ആശുപത്രിയിലും തോട്ടട ക്വാറന്റീന് കേന്ദ്രത്തിലും പോയിരുന്നു. മറ്റ് സമ്പര്‍ക്കങ്ങള്‍ ഉണ്ടായിട്ടില്ല. ഇവിടെ നിന്നാണോ രോഗം ബാധിച്ചതെന്ന് സ്ഥിരീകരിച്ചിട്ടില്ല.
രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ മട്ടന്നൂര്‍ എക്സൈസ് ഓഫീസ് അടച്ചിട്ടു. ഇവിടുത്തെ മുഴുവന്‍ ജീവനക്കാരെയും ക്വാറന്റൈനിലാക്കി.
സമ്പര്‍ക്കം വഴി കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കണ്ണൂരില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. ഇന്നലെ 14 വയസുകാരന് സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നിരുന്നു. ഇതിന് പിന്നാലെ കണ്ണൂര്‍ കോര്‍പ്പറേഷനിലെ മൂന്നു വാര്‍ഡുകള്‍ കണ്ടൈന്‍മെന്റ് സോണ്‍ ആയി പ്രഖ്യാപിച്ചു.
ഇന്ന് ഉച്ചതിരിഞ്ഞ് രണ്ടു മണിമുതല്‍ ഇവിടെ നിയന്ത്രണങ്ങള്‍ നിലവില്‍ വരും.
നേരത്തെ കെഎസ്ആര്‍ടിസി ജീവനക്കാരന് കൊവിഡ് 19 സ്ഥിരീകരിച്ചതോടെ നാല്‍പ്പതോളം ജീവനക്കാര്‍ ക്വാറന്റൈനില്‍ പോകേണ്ടിവന്നിരുന്നു. കാളിക്കാവ്, കാനത്തൂര്‍, പയ്യാമ്പലം എന്നിവിടങ്ങളാണ് കണ്ടെയ്ന്മെന്റ് സോണുകളായി പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നലെ രാത്രിയാണ് ഇത് സംബന്ധിച്ച കളക്ടറുടെ ഉത്തരവ് എത്തുന്നത്. ബസുകള്‍ അടക്കമുള്ള വാഹനങ്ങള്‍ നിലവില്‍ പോലീസ് ഈ മേഖലയില്‍ വഴിതിരിച്ച് വിടുകയാണ്.
ഈ മാസം മൂന്നാം തിയതി ഒരു പ്രതിയെ കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കുന്നതിന് സുനില്‍കുമാര്‍ ജില്ലാ ആശുപത്രിയില്‍ എത്തിയിരുന്നു.
ഇന്നലെ മാത്രം നാലുപേര്‍ക്കാണ് കണ്ണൂര്‍ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 14415 പോരാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 23 പേരെയാണ് ഇന്നലെ ജില്ലയില്‍ പുതിയതായി നിരീക്ഷണത്തിലാക്കിയത്. 136 പേരാണ് കണ്ണൂര്‍ ജില്ലയില്‍ കൊവിഡ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 3 പേര് കോഴിക്കോട്, 15 പേര് കാസര്‍കോട്, ഒരാള്‍ ആലപ്പുഴ, 2 പേര് തൃശ്ശൂര്‍, 2 പേര് മലപ്പുറം, ഒരാള്‍ പാലക്കാട് ജില്ലകളില്‍ നിന്നുള്ളവരാണ്.
0 Comments