ഓടയിലെ മാലിന്യം വ്യാപാരസ്ഥാപനങ്ങളുടെ മുമ്പില്‍ നിക്ഷേപിച്ചതായി പരാതി


നീലേശ്വരം: മഴക്കാലപൂര്‍വ്വ ശുചീകരണത്തിന്റെ ഭാഗമായി ഓടയിലെ മാലിന്യങ്ങള്‍ നിരവധി വ്യാപാരസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ നിക്ഷേപിച്ചു.
നീലേശ്വരം സര്‍വ്വീസ് സഹകരണ ബാങ്കിന് സമീപത്തുനിന്നും രാജാസ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പരിസരത്തുകൂടിയുള്ള ഓടയിലെ മാലിന്യങ്ങളാണ് നഗരസഭാ കൗണ്‍സിലറുടെ സാന്നിധ്യത്തില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ തള്ളിയത്. കൂടാതെ ഇവിടെയുള്ളവര്‍ ഉപയോഗിക്കുന്ന കുഴല്‍കിണറിന് മുകളില്‍ മാലിന്യമിട്ട് മൂടുകയും ചെയ്തുവത്രെ. ഇതുസംബന്ധിച്ച് നഗരസഭാ ആരോഗ്യവകുപ്പ് അധികൃതര്‍ക്ക് പരാതിനല്‍കിയിട്ടും നടപടിയെടുക്കാന്‍ തയ്യാറായില്ലെന്നും ആരോപണമുണ്ട്.

Post a Comment

0 Comments