ബസിന്റെ ചക്രത്തില്‍ കുടുങ്ങിയ ബൈക്ക് യാത്രക്കാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു


കാഞ്ഞങ്ങാട്: ബൈക്ക് കെ.എസ്.ആര്‍.ടി.സിയുടെ പിന്‍ചക്രത്തില്‍ കുടുങ്ങി പോലീസുകാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കാസര്‍കോട് പോലീസ് സ്റ്റേഷനിലെ സിവില്‍പോലീസ് ഉദ്യോഗസ്ഥന്‍ ചീമേനിയിലെ രമിത്താണ് അപകടത്തില്‍ പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടത്. ബൈക്കിന് കേടുപാട് സംഭവിച്ചു.
ഇന്ന് രാവിലെ 8 മണിയോടെ കോട്ടച്ചേരി ട്രാഫിക് ജംഗ്ഷനിലാണ് അപകടമുണ്ടായത്. കാഞ്ഞങ്ങാടുനിന്നും കാസര്‍കോട്ടേക്ക് പോവുകയായിരുന്ന കെ.എല്‍ 15 9909 നമ്പര്‍ കെ.എസ്.ആര്‍.ടി.സി ബസാണ് ട്രാഫിക് സര്‍ക്കിള്‍ തിരിയുമ്പോള്‍ രമിത്തോടിച്ച കെ.എല്‍ 60 എച്ച് 8621 നമ്പര്‍ ബൈക്കിലിടിച്ചത്. ബൈക്കിനെ ഏറെ ദൂരത്തോളം ബസ് വലിച്ചിഴച്ച് കൊണ്ടുപോയി. ആളുകള്‍ ബഹളംവെച്ചപ്പോഴാണ് ബസ് നിര്‍ത്തിയത്. ഓടിയെത്തിയ ആളുകള്‍ രമിത്തിനെ പുറത്തേക്കെടുത്തെങ്കിലും പരിക്കൊന്നു പറ്റിയിരുന്നില്ല. പിന്‍ടയറില്‍ കുടുങ്ങിയ ബൈക്കിനെ ബസ് പിറകോട്ടെടുത്താണ് പുറത്തെടുത്തത്.

Post a Comment

0 Comments