കാഞ്ഞങ്ങാട്: കൂടുതല്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ പ്രവാസികളുമായി എത്താന്‍ തുടങ്ങിയതോടെ ഇവരെ ക്വാറന്റീനിലാക്കാന്‍ പെടാപ്പാടുപെടുന്നത് അധികൃതര്‍. ഒപ്പം പ്രവാസികള്‍ക്ക് മണിക്കൂറുകളോളം കാത്തിരിക്കേണ്ടതായും വരുന്നു. ഒരേ ക്വാറന്റീന് കേന്ദ്രങ്ങളിലേക്ക് പോകുന്നവര്‍ എത്തുന്നത് വിവിധ വിമാനങ്ങളിലായതിനാല് നേരത്തേ എത്തുന്നവര്‍ മറ്റുള്ളവര്‍ക്കായി മണിക്കൂറുകളോളം കാത്തിരിക്കണം.
രാത്രി ഒരേസമയത്ത് കൂടുതല്‍ വിമാനങ്ങള്‍ എത്തിയതോടെ കോവിഡ് മാനദണ്ഡങ്ങളെല്ലാം ലംഘിച്ച് വന്‍ ആള്‍ക്കൂട്ടമാണ് വിമാനത്താവളത്തിലുണ്ടായത്. കുട്ടികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ അഞ്ചും ആറും മണിക്കൂറുകള്‍ വിമാനത്താവളത്തില്‍ കഴിച്ചുകൂട്ടേണ്ടി വന്നതായി യാത്രക്കാര്‍ പരാതിപ്പെട്ടു.
കഴിഞ്ഞ ദിവസങ്ങളിലെല്ലാം സര്‍ക്കാര്‍വക നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് പോകുന്നവര്‍ക്കെല്ലാം ഈ ദുരനുഭവമുണ്ടായി. നഗരത്തില്‍ നിന്ന് ദൂരെയുള്ള ക്വാറന്റീന് കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകുന്നത് കെ.എസ്.ആര്.ടി.സി ബസിലാണ്. ഒരു ചാര്‍ട്ടേഡ് വിമാനത്തിന് 12 ബസും മറ്റുള്ള യാത്രാവിമാനത്തിന് 20 ബസുമാണ് അനുവദിച്ചിട്ടുള്ളത്. മാത്രവുമല്ല കൊച്ചിയിലും കോഴിക്കോട്ടും വിമാനമിറങ്ങുന്ന കാസര്‍കോട് ജില്ലക്കാരെ കാലിക്കടവിലേക്ക് മാത്രമേ കെ.എസ്.ആര്.ടി.സി ബസ്സില്‍ എത്തിക്കുന്നുള്ളൂ.
അവിടെ നിന്നും അവര്‍ സ്വയം വാഹനത്തില്‍ നിരീക്ഷണ കേന്ദ്രത്തിലേക്ക് പോകണമെന്നാണ് അധികൃതര്‍ നിര്‍ദ്ദേശിക്കുന്നത്. എന്നാല്‍ ഇവരെ കൊണ്ടുപോകാന്‍ ടാക്സി വാഹനങ്ങള്‍ മടികാണിക്കുകയാണ്.
0 Comments