തീവെട്ടികൊള്ള തുടരുന്നു


കൊച്ചി: മഹാദുരിതം വിതക്കുന്ന ദുരിതകാലത്ത് പൊതുജനങ്ങളുടെ മേല്‍ ഇന്ധനിലവില ഇടിച്ചേല്‍പ്പിച്ച് തീവെട്ടികൊള്ള തുടരുന്നു.
രാജ്യത്ത് തുടര്‍ച്ചയായ 16-ാം ദിവസവും പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചു. പെട്രോള്‍ ലിറ്ററിന് 35 പൈസയും ഡീസലിന് 56 പൈസയുമാണ് ഇന്ന് കൂടിയത്.
തിരുവനന്തപുരത്ത് പെട്രോള്‍ വില ലിറ്ററിന് 80 കടന്നു. കൊച്ചിയില്‍ ഒരുലിറ്റര്‍ പെട്രോളിന് 79.74 രൂപയും ഡീസലിന് 74.64 രൂപയുമാണ്.
കഴിഞ്ഞ 16 ദിവസം കൊണ്ട് പെട്രോളിന് 8.35 രൂപയും ഡീസലിന് 8.99 രൂപയുമാണ് വര്‍ധിച്ചത്.
തുടര്‍ച്ചയായി 82 ദിവസം എണ്ണവിലയില്‍ മാറ്റം വരുത്താതിരുന്നതിനു ശേഷം ജൂണ്‍ ഏഴ് മുതലാണ് പ്രതിദിന വില പരിഷ്‌കരണം നടപ്പാക്കിയത്. അന്നു മുതല്‍ ദിവസവും വില വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.

Post a Comment

0 Comments