ഇന്ധനവില വീണ്ടും കൂടി; പെട്രോളിനേക്കാള്‍ വില ഡീസലിന്


കൊച്ചി: രാജ്യത്ത് ഇന്ധന വില വീണ്ടും ഉയര്‍ന്നു. ഡീസലിന് 12 പൈസയും പെട്രോളിന് 16 പൈസയും കൂടി. 19 ദിവസം കൊണ്ട് ഒരു ലീറ്റര്‍ ഡീസലിന് കൂടിയത് 10.04 രൂപ. പെട്രോളിന് കൂടിയത് 8.68 രൂപ. കൊച്ചിയിലെ ഡീസല്‍ വില 75 രൂപ 84 പൈസ, പെട്രോള്‍ വില 80.08രൂപ.
അതേസമയം, ചരിത്രത്തിലാദ്യമായി ഡല്‍ഹിയില്‍ പെട്രോളിനെക്കാള്‍ കൂടുതല്‍ വില ഡീസലിന്. തുടര്‍ച്ചയായ 17 ദിവസം പെട്രോളിനും ഡീസലിനും വില ഉയര്‍ന്ന ശേഷം ഇന്നലെ ഡീസലിനു മാത്രം വില വര്‍ധിച്ചു. ഇതോടെ ഡീസല്‍ വില ലീറ്ററിന് 79.88 രൂപയും പെട്രോളിന് 79.76 രൂപയുമായി.
പെട്രോളിന്റെയും ഡീസലിന്റെയും മൂല്യവര്‍ധിത നികുതി (വാറ്റ്) 30% ആയി ഉയര്‍ത്തിയതാണ് ഡല്‍ഹിയില്‍ ഡീസല്‍വിലയില്‍ കാര്യമായ മാറ്റമുണ്ടാക്കിയത്. നേരത്തേ പെട്രോളിന് 27%, ഡീസലിന് 16.75% എന്നിങ്ങനെയായിരുന്നു വാറ്റ്.
മറ്റു വന്‍ നഗരങ്ങളിലെ വില പെട്രോള്‍, ഡീസല്‍ ക്രമത്തില്‍. കൊല്‍ക്കത്ത: 81.45, 75.06, മുംബൈ: 86.54, 78.22, ചെന്നൈ: 83.04, 77.12.

Post a Comment

0 Comments