നീലേശ്വരം ജി.എല്‍.പിക്ക് ഇരട്ട തിളക്കം


നീലേശ്വരം: സംസ്ഥാന തലത്തില്‍ നടത്തിയ ഓണ്‍ലൈന്‍ പ്രസംഗ മല്‍സരത്തില്‍ നീലേശ്വരം ഗവ: എല്‍.പി.സ്‌ക്കൂളിന് ഇരട്ട നേട്ടം. 'ഞാന്‍ വനം വകുപ്പ് മന്ത്രിയായാല്‍ ' എന്നതായിരുന്നു വിഷയം.
ജൈവ വൈവിധ്യ ദിനാചരണവുമായി ബന്ധപ്പെട്ട് മലബാര്‍ അവയര്‍നസ്സ് ആന്റ് റെസ്‌ക്യൂ സെന്റര്‍ ഫോര്‍ വൈല്‍ഡ് ലൈഫ് സംഘടിപ്പിച്ച സംസ്ഥാന തല ഓണ്‍ലൈന്‍ മത്സരത്തില്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയത് നീലേശ്വരം ജി.എല്‍.പി.സ്‌ക്കൂളിലെ വിദ്യാര്‍ത്ഥിനികളായ പി.നവനീതയും, (നാലാം തരം പ .ഇ.വി.പാര്‍വ്വതിയും (മൂന്നാം തരം). എല്‍.പി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി നടന്ന മത്സരത്തില്‍ സംസ്ഥാനത്ത് നിന്നുള്ള 220 കുട്ടികള്‍ പങ്കെടുത്തു. '

Post a Comment

0 Comments