ക്വാറന്റൈനില്‍ കഴിഞ്ഞ കര്‍ണ്ണാടക സ്വദേശി മരണപ്പെട്ടു


ചീമേനി: ക്വാറന്റൈന്‍ കാലാവധി പൂര്‍ത്തിയാക്കിയ യുവാവ് മരണപ്പെട്ടു.
ചീമേനിയിലെ മരമില്ല് തൊഴിലാളിയും കര്‍ണ്ണാടക ബല്‍ത്തങ്ങാടി സ്വദേശിയുമായ അബ്ദുള്‍ റഹ്മാനെയാണ്(40) മഇന്ന് രാവിലെ തനിച്ച് താമസിക്കുകയായിരുന്ന മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രി തൊട്ടടുത്തുള്ള കടയില്‍ നിന്നും വായുഗുളിക വാങ്ങികഴിച്ചിരുന്നുവത്രെ. ജോലിക്കെത്താത്തതിനെതുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ മുറിയില്‍ ചെന്നുനോക്കിയപ്പോഴാണ് മരിച്ചതായി കണ്ടത്. ചീമേനി സിഐ എ.അനില്‍കുമാര്‍ ഇന്‍ക്വസ്റ്റ് നടത്തിയശേഷം മൃതദേഹം കണ്ണൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇയാളുടെ സ്രവം പരിശോധനക്കയച്ചിട്ടുണ്ട്. നാട്ടില്‍ നിന്നും വന്ന് ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന ഇയാള്‍ ശനിയാഴ്ചയാണ് ക്വാറന്റൈന്‍ കാലാവധി പൂര്‍ത്തിയാക്കിയത്.

Post a Comment

0 Comments