പഠിക്കാന്‍ മിടുക്കിയാണ് അനന്യ; പക്ഷേ വീട്ടില്‍ ടി.വിയും സ്മാര്‍ട്ട് ഫോണുമില്ല


മടിക്കൈ: മടിക്കൈ ആലമ്പാടി യുപി സ്‌കൂളിലെ ആറാംക്ലാസ് വിദ്യാര്‍ത്ഥിനി അനന്യ പഠിക്കാന്‍ മിടുക്കിയാണ്. പക്ഷേ ഓണ്‍ലൈനില്‍ പഠിക്കാന്‍ അവള്‍ക്ക് വീട്ടില്‍ ടി.വിയും സ്മാര്‍ട്ട് ഫോണുമില്ല. ഇരിക്കുളം നാരയിലെ വീട്ടില്‍ അമ്മ ബീനയും അനന്യയും തനിച്ചാണ് താമസം. ചെറുപ്പത്തിലെ തന്നെ അനന്യയേയും അമ്മയേയും പിതാവ് ഉപേക്ഷിച്ചുപോയി. അമ്മ തൊഴിലുറപ്പ് തൊഴിലാളിയായ അമ്മയുടെ വരുമാനംകൊണ്ടാണ് ഈ കുടുംബം പുലരുന്നത്. പഞ്ചായത്ത് അനുവദിച്ച പണിതീരാത്തവീട്ടിലാണ് ഇരുവരുടെയും താമസം. വീട്ടിലുണ്ടായിരുന്ന ടി.വി വര്‍ഷങ്ങള്‍ക്ക് മുമ്പേ തകരാറിലായി. ഇത് നന്നാക്കാനും കഴിഞ്ഞിട്ടില്ല. മറ്റ് കുട്ടികളൊക്കെ ഓണ്‍ലൈനില്‍ ടി.വിയിലും സ്മാര്‍ട്ട് ഫോണിലുമായി ഓണ്‍ലൈന്‍ പഠനം നടത്തുമ്പോള്‍ അനന്യക്കും ആഗ്രഹമുണ്ട് അങ്ങനെ പഠിക്കണമെന്ന്. അനന്യയുടെ പഠനമോഹം സഫലമാക്കാന്‍ സന്നദ്ധ സംഘടനകള്‍ മുമ്പോട്ടുവരുമെന്ന പ്രതീക്ഷയിലാണ് ഈ കുട്ടി.

Post a Comment

0 Comments