പരപ്പ ടൗണിലെ പതിറ്റാണ്ടുകള്‍ പഴക്കമുള്ള ഹോട്ടല്‍ പൊളിച്ചുമാറ്റി


പരപ്പ: പരപ്പ ടൗണില്‍ ബിരിക്കുളം റോഡില്‍ കഴിഞ്ഞ 20 വര്‍ഷത്തിലേറെക്കാലമായി പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ പൊളിച്ചുമാറ്റി.
പരപ്പയിലെ രാമകൃഷ്ണന്റെ മകന്‍ പി.ആര്‍ പ്രസാദ് നടത്തുന്ന ശുഭ ഹോട്ടലാണ് റവന്യൂ അധികൃതരുടെ നിര്‍ദ്ദേശ പ്രകാരം ഉടമതന്നെ പൊളിച്ചുമാറ്റിയത്. പരപ്പ വില്ലേജില്‍ റി.സ നമ്പര്‍ 51/7 ല്‍പ്പെട്ട രണ്ട് സെന്റ് സ്ഥലത്തുള്ള ഹോട്ടല്‍ പുറംപോക്ക് കയ്യേറി നിര്‍മ്മിച്ചതാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് മൂന്ന് ദിവസത്തിനകം പൊളിച്ചുമാറ്റാന്‍ വെള്ളിയാഴ്ച ഉടമക്ക് പരപ്പ വില്ലേജ് ഓഫീസര്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹോട്ടല്‍ പൊളിച്ചുമാറ്റിയത്.

Post a Comment

0 Comments