നീലേശ്വരം: അത്യുത്തരകേരളത്തിലെ പ്രാചീനക്ഷേത്രങ്ങളില്‍ പ്രശസ്തമായ നീലേശ്വരം തളിയില്‍ ശ്രീ നീലകണ്ഠേശ്വര ക്ഷേത്രത്തിലെ മഹാവിഷ്ണു ഗോപുര നിര്‍മ്മാണം പുനരാരംഭിച്ചു. ലോക് ഡൗണ്‍ ആരംഭിക്കുന്നതിന്നു മുമ്പുതന്നെ കൃഷ്ണശിലയില്‍ തീര്‍ത്ത വാതില്‍, തൂണുകള്‍ എന്നിവയുടെ ജോലികള്‍ പൂര്‍ത്തിയായിരുന്നു. ഇപ്പോള്‍ ലോക്ഡൗണ്‍ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് നിര്‍മ്മാണപ്രവൃത്തികള്‍ പുരോഗിമിക്കുന്നത്.
പ്രശസ്ത ശില്‍പ്പി മാട്ടുമ്മല്‍ കരുണാകരന് മണിയാണിയുടെ മകന് പി.അജിത് കുമാറിന്റെ നേതൃത്വത്തി ലാണ് ക്ഷേത്രഗോപുര നിര് മ്മാണം നടക്കുന്നത്. ചെങ്കല്ലില്‍ മനോഹരമായ കൊത്തുപണികളോടെയാണ് ഗോപുരം നിര്‍മ്മിക്കുന്നത്. ആന, സര്‍പ്പം, വാതിലിന്റെ സങ്കല്‍പ്പം എന്നിവയെല്ലാം കല്ലില്‍ കൊത്തിയുണ്ടാക്കിയിട്ടുണ്ട്. ഈ വര്‍ഷം അവസാനത്തോടെ ഗോപുര സമര്പണം നടത്തണമെന്നാണ് നിര്‍മ്മാണ കമ്മിറ്റി ആലോ ചിക്കുന്നത്.
ലോക്ഡൗണ്‍ കാലത്ത് വീട്ടില്‍ നിന്നും ക്ഷേത്രഗോപുരത്തിന്റെ വാതില്‍ തയ്യാറാക്കുകയായിരുന്നു പ്രശാന്ത് ചെറുതാഴം എന്ന ശില്‍പ്പി. ഏഴ് ഇഞ്ച് കനത്തില്‍ ദശാവതാരങ്ങള്‍ ദാരുശില്പ്പങ്ങളാക്കി വാതിലില്‍ സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്. അത്തരത്തില്‍ പൂര്‍ത്തിയാകുന്ന ഈ ക്ഷേത്രഗോപുരവാതില്‍ കേരളത്തില്‍ തന്നെ അപൂര്‍വ്വമായിരിക്കും എന്നാണ് കരുതപ്പെടുന്നത്.
ഗോപുരത്തില്‍ സ്ഥാപിക്കാനുള്ള അയ്യപ്പന്, ഗണപതി, മഹാവിഷ്ണു എന്നീ ശില്‍പ്പങ്ങളുടെ ജോലി ചെയ്യുന്നത് പ്രേം പി.ലക്ഷ്മണ് കുഞ്ഞിമംഗലമാണ്. ശംഖ്, ചക്രം, ഗദപത്മം എന്നിവ കൈകളിലേന്തിയ മഹാവിഷ്ണു. വാജി വാഹനത്തിലുള്ള അയ്യപ്പന്, മൂഷിക വാഹനത്തിലെ ഗണപതി എന്നീ ശില്‍പ്പങ്ങളാണ് തയ്യാറാക്കി വരുന്നത്.
0 Comments