കൊവിഡ് പ്രതിരോധം; ഷട്ടില്‍കളിച്ച നാലുപേര്‍ക്കെതിരെ കേസ്


അമ്പലത്തറ: കൊറോണ പ്രതിരോധ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് കൂട്ടംകൂടി ഷട്ടില്‍കളിച്ച നാല് യുവാക്കള്‍ക്കെതിരെ അമ്പലത്തറ പോലീസ് കേസെടുത്തു.
അമ്പലത്തറ എക്കാലിലെ വിപിന്‍(30), അര്‍ജുന്‍(22), അഖില്‍(22), നെല്ലിത്തറയിലെ പ്രണവ് (22) എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. കൊറോണ വ്യാപകമാകുന്നതിനെ തുടര്‍ന്ന് പ്രതിരോധ ചട്ടങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ഡിജിപിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഷട്ടില്‍ കളിക്കുകയായിരുന്ന യുവാക്കള്‍ക്കെതിരെ കേസെടുത്തത്.

Post a Comment

0 Comments