ഗര്‍ഭസ്ഥ ശിശുവിനേക്കാള്‍ പ്രാധാന്യം മാതാവിനെന്ന് കോടതി


കൊച്ചി: ഗര്‍ഭസ്ഥ ശിശുവിന്റെ അവകാശങ്ങളെക്കാള്‍ കുട്ടിയെ പ്രസവിക്കുന്ന സ്ത്രീയുടെ അവകാശത്തിനാണ് മുന്‍ഗണനയെന്ന് കേരള ഹൈക്കോടതി.
മാതാവിന്റെ അനാരോഗ്യം ചൂണ്ടിക്കാട്ടി ഗര്‍ഭം അലസിപ്പിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയിലാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ നിരീക്ഷണം.
1971 ലെ മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രെഗ്‌നന്‍സി ആക്റ്റ് പ്രകാരം ഗര്‍ഭകാലം 20 ആഴ്ചകള്‍ക്കപ്പുറം പിന്നിട്ടാല്‍ ഗര്‍ഭം അലസിപ്പിക്കല്‍ നിയമപരമായി അനുവദിനീയമല്ല. ഈ സാഹചര്യത്തിലാണ് ഹരജിക്കാരിക്ക് കോടതിയെ സമീപിക്കേണ്ടി വന്നത്. ഇരു വ്യക്കകളും തകരാറിലായ ഹരജിക്കാരിക്ക് അനുകൂലമായി തീരുമാനമെടുത്തത്.

Post a Comment

0 Comments