കൊവിഡ് നിരീക്ഷണത്തിലായിരുന്ന ഇരിക്കൂര്‍ സ്വദേശി മരണപ്പെട്ടു


കണ്ണുര്‍: കണ്ണൂരില്‍ കൊവിഡ് നിരീക്ഷണത്തിലായിരുന്ന ഇരിക്കൂര്‍ സ്വദേശി മരിച്ചു. ഉസ്സന്‍കുട്ടി എന്നയാളാണ് മരിച്ചത്. മുംബൈയില്‍ നിന്നും ചൊവ്വാഴ്ചയാണ് ഇദ്ദേഹം നാട്ടിലെത്തിയത്. ഇദ്ദേഹത്തിന്റെ കൊവിഡ് പരിശോധനാ ഫലം പുറത്തുവന്നിട്ടില്ല. ഹൃദ്രോഗവും രക്തസമ്മര്‍ദ്ദവും കടുത്ത പനിയുമുണ്ടായിരുന്നു ഇദ്ദേഹത്തിന്.
പനി അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബുധനാഴ്ച അഞ്ചരക്കണ്ടിയിലെ പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ എത്തിയിരുന്നൂ. കൊവിഡ് പരിശോധനയ്ക്ക് സ്രവ സാമ്പിളുകളും എടുത്തിരുന്നു. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്ക് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ വൈകിയാണ് മരണം സംഭവിച്ചത്.
പരിശോധനാ ഫലം ലഭിക്കാത്തതിനാല്‍ ഇദ്ദേഹത്തിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയിട്ടില്ല.

Post a Comment

0 Comments