മുംബൈ: അതിശക്ത ചുഴലിക്കാറ്റായി മാറിയ നിസര്‍ഗ ഇന്ന് ഉച്ചതിരിഞ്ഞ് മുംബൈയില്‍ കരതൊടും. നിലവില്‍ മണിക്കൂറില്‍ 80-90 കിലോമീറ്റര്‍ വേഗതയില്‍ മുംബൈയ്ക്ക് 180 കിലോമീറ്റര്‍ അരികെയെത്തിയിരിക്കുകയാണ് കാറ്റ്. ഉച്ചയോടെ ഉത്തര മഹാരാഷ്ട്ര തീരത്തുകൂടി കരയിലേക്ക് കടന്നേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഉച്ചയ്ക്ക് ഒന്നിനും മൂന്നിനും ഇടയില്‍ ചുഴലിക്കാറ്റ് മുംബൈയിക്ക് 100 കിലോമീറ്റര്‍ അകലെ അലിബഗിലാണ് കരതൊടുന്നത്. മണിക്കൂറില്‍ 110 കിലോമീറ്റര്‍ വരെ വേഗമുള്ള കാറ്റിനും ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗത്തില്‍ വരെ കാറ്റ് ആഞ്ഞടിക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.
കടലാക്രമണവും രൂക്ഷമാകും. കേരളത്തില്‍ പരക്കെ മഴ ലഭിക്കും. ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത് തീരങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
നൂറ്റാണ്ടിലെ ആദ്യ ചുഴലിക്കൊടുങ്കാറ്റിനെയാണ് മുംബൈ നേരിടാനൊരുങ്ങുന്നത്. മഹാരാഷ്ട്രയുടെയും ഗുജറാത്തിന്റെയും തീരപ്രദേശങ്ങളില്‍നിന്നു പതിനായിരക്കണക്കിന് പേരെ മാറ്റിപ്പാര്‍പ്പിച്ചു. മഹാരാഷ്ട്രിയില്‍നിന്ന് 40,000ല്‍ അധികം ആളുകളെ മാറ്റി പാര്‍പ്പിച്ചെന്നാണ് ദുരന്ത നിവാരണ സേന അധികൃതര്‍ അറിയിച്ചത്. ഇതുവരെ സംസ്ഥാനം അഭിമുഖീകരിച്ച ചുഴലിക്കാറ്റുകളില്‍ ഏറ്റവും ഭീകരമാണ് നിസര്‍ഗ.
0 Comments