കൊവിഡിനെ മറയാക്കി വീണ്ടും സ്വര്‍ണ്ണക്കടത്ത്


കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇന്നും സ്വര്‍ണം പിടിച്ചു. കണ്ണൂര്‍ സ്വദേശി ജിതിനാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. 736 ഗ്രാം സ്വര്‍ണം ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. റാസല്‍ഖൈമയില്‍ നിന്നും സ്‌പൈസ് ജെറ്റ് വിമാനത്തിലാണ് ഇയാളെത്തിയത്. ജിതിനെ അധികൃതര്‍ ചോദ്യം ചെയ്യുകയാണ്.
കഴിഞ്ഞദിവസവും ഇവിടെ സ്വര്‍ണം കടത്താനുള്ള ശ്രമം അധകൃതര്‍ കണ്ടെത്തിയിരുന്നു. ചാര്‍ട്ടേട് വിമാനത്തില്‍ എത്തിയ നാലുപേരാണ് ഇന്നലെ റവന്യൂ ഇന്റലിജന്‍സിന്റെ പിടിയിലായത്. ഷാര്‍ജയില്‍ നിന്നെത്തിയ യാത്രക്കാരന്‍ അടിവസ്ത്രത്തിനുള്ളില്‍ മിശ്രിത രൂപത്തിലാക്കി ഒന്നേകാല്‍ കിലോ സ്വര്‍ണമാണ് കടത്താന്‍ ശ്രമിച്ചത്.

Post a Comment

0 Comments