കാസര്‍കോട് സ്വദേശി ഗള്‍ഫില്‍ മരണപ്പെട്ടു


കാസര്‍കോട്: കാസര്‍കോട് സ്വദേശി സൗദി അറേബ്യയില്‍ മരണപ്പെട്ടു. മൊഗ്രാല്‍ ടി വി എസ് റോഡിലെ പരേതനായ പീടിക പോക്കുവിന്റെ മകന്‍ അലിയാണ്(53) സൗദി അറേബ്യയിലെ അല്‍ഖോബറില്‍ മരണപ്പെട്ടത്. അല്‍ഖോബറില്‍ സെയില്‍സ്മാനായി ജോലി ചെയ്തുവരികയായിരുന്നു. കുറച്ചുദിവസമായി കിങ് ഫഹദ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.
ഭാര്യ: അസ്മ. മക്കള്‍: അസ്ലഹ്, അസ്ലീന. സഹോദരങ്ങള്‍: മുഹമ്മദ്, ആസ്യുമ്മ, നഫീസ, കുഞ്ഞിബി, പരേതരായ അബ്ബാസ്, അബ്ദു, മൊയ്തീന്‍, സൈനബ.

Post a Comment

0 Comments