മൂന്നാംഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും കാണാതായ യുവതി രണ്ടാംഭര്‍ത്താവിന്റെ വീട്ടില്‍


പടന്നക്കാട്: ഭാര്യയെ കാണാനില്ലെന്ന മൂന്നാം ഭര്‍ത്താവിന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടയില്‍ യുവതി രണ്ടാംഭര്‍ത്താവിന്റെ വീട്ടില്‍ കണ്ടെത്തി.
കുശാല്‍ നഗര്‍ സ്വദേശിയായ യുവാവാണ് തന്റെ ഭാര്യയെ കാണാനില്ലെന്ന് ഹോസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഒഴിഞ്ഞവളപ്പ് സ്വദേശിനിയായ 28 കാരി പെയിന്റിംഗ് തൊഴിലാളിയും അന്യമതസ്ഥനുമായ രണ്ടാംഭര്‍ത്താവിന്റെ വീട്ടില്‍ കണ്ടെത്തിയത്. ഒഴിഞ്ഞവളപ്പ് കവലക്കടുത്ത് താമസിക്കുന്ന യുവതി ആദ്യം തമിഴ്‌നാട് സ്വദേശിയെ കല്യാണം കഴിച്ചു. ഈ ബന്ധത്തില്‍ പത്തും എട്ടും വയസുള്ള രണ്ട് ആണ്‍കുട്ടികളുണ്ട്. ആദ്യ ഭര്‍ത്താവിനെ ഉപേക്ഷിച്ചാണ് യുവതി പെയിന്റിംഗ് തൊഴിലാളിക്കൊപ്പം താമസം തുടങ്ങിയത്. ഇവിടെനിന്നുമാണ് രണ്ടുമാസം മുമ്പ് കുശാല്‍നഗര്‍ സ്വദേശിയായ യുവാവിനെ നിയമപരമായി വിവാഹം കഴിച്ചത്. ഇവിടെനിന്നുമാണ് കഴിഞ്ഞദിവസം യുവതിയെ കാണാതായത്. ആദ്യ ഭര്‍ത്താവിലെ മൂത്തകുട്ടി ഭര്‍ത്താവിനൊപ്പവും ഇളയകുട്ടി യുവതിയുടെ മാതാപിതാക്കള്‍ക്കൊപ്പവുമാണ് താമസം.

Post a Comment

0 Comments