വെള്ളരിക്കുണ്ട് : വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷന് അതിര്‍ത്തിയിലെ നാട്ടക്കല്ലില്‍ എസ്.എസ്.എല്‍.സി ഫലം കാത്തിരിക്കുകയായിരുന്ന വിദ്യാര്‍ത്ഥി വീട്ടിനകത്ത് മരണപ്പെട്ട സംഭവത്തിലെ ദുരൂഹത നീങ്ങും മുമ്പെ ഒമ്പതാംക്ലാസുകാരനായ പതിമൂന്നുകാരനെ വീട്ടിനകത്ത് ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി.
കമ്പല്ലൂര്‍ വി.യൂ.പി.സ്ത്രീരത്നത്തിന്റെയും അജയ് ബാബുവിന്റെയും മൂത്ത മകനും കമ്പല്ലൂര്‍ സ്കൂള്‍ വിദ്യാര്‍ഥിയുമായ അജയ്ഘോഷിനെയാണ് (13) വീട്ടിനുള്ളില്‍ ഷാള്‍ കുടുങ്ങി അവശനിലയില്‍ കണ്ടത്തിയത്. ഉടന്‍ കണ്ണൂരിലെ ഒരു സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
അമ്മ തൊഴിലുറപ്പ് ജോലിക്കും അച്ചന് റോഡ് പണിക്കും പോയതായിരുന്നു. ഇവര്‍ ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് അജയ് ഘോഷിനെ വീട്ടിനകത്ത് അവശനിലയില്‍ കണ്ടെത്തിയത്.
മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ആവണി സഹോദരിയാണ്.
തിങ്കളാഴ്ച രാവിലെയാണ് വെസ്റ്റ് എളേരി നാട്ടക്കല്ലിലെ ദിനേശന്-ലക്ഷ്മി ദമ്പതികളുടെ മകന് ജിഷ്ണുവിനെ വീട്ടിനകത്ത് മരിച്ചനിലയില്‍ കണ്ടെത്തിയത്.
ജില്ലാശുപത്രിയിലെത്തിച്ച ജിഷ്ണുവിന്റെ കഴുത്തില്‍ പാടുകള്‍ കാണപ്പെട്ടതിനെതുടര്‍ന്ന് സംശയം പ്രകടിപ്പിച്ച ഡോക്ടര്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വിദഗ്ധ പോസ്റ്റുമോര്‍ട്ടം നടത്താന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.
ജിഷുവിന്റെ മരണത്തിലെ ദുരൂഹതമാറും മുമ്പെയാണ് വിദ്യാര്‍ത്ഥിയായ അജയ്ഘോഷിന്റെ ദുരൂഹമരണവും നാടിനെ ഞെട്ടിച്ചത്.
0 Comments