അഞ്ജനയുടെ റാങ്കിന് പത്തരമാറ്റിന്റെ തിളക്കം


നീലേശ്വരം: മടിക്കൈ കൂലോം റോഡിലെ ഹോട്ടലുടമ കപ്പണക്കാല്‍ രാജന്റെയും(അമ്പാടി) ലതികയുടെയും മകള്‍ അഞ്ജനയുടെ റാങ്കിന് പത്തരമാറ്റിന്റെ തിളക്കം.
കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ബി.എസ്.സി പ്ലാന്റ് സയന്‍സില്‍ ഒന്നാംറാങ്ക് നേടിയ അഞ്ജന അതിരാവിലെ ഉണര്‍ന്ന് അച്ഛന്റെ ചായക്കടയില്‍ ഭക്ഷണമുണ്ടാക്കിയും 5 കിലോ മത്സ്യം മുറിച്ചുവെച്ചും കോളേജിലേക്ക് പോയി പഠിച്ചാണ് തിളക്കമാര്‍ന്ന വിജയം നേടിയത്. മേക്കാട്ട് ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ എസ്.എസ്.എല്‍.സിക്ക് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസും കക്കാട്ട് ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നിന്നും പ്ലസ്ടുവിന് 98 ശതമാനവും നേടിയാണ് നെഹ്‌റു കോളേജില്‍ ബി.എസ്.സിക്ക് ചേര്‍ന്നത്. അനുജത്തി അശ്വതി പിലാത്തറ സെന്റ് ജോസഫ്‌സ് കോളേജില്‍ എം.എസ് ഡബ്ലുവിന് പഠിക്കുന്നു. അശ്വതിക്കും എസ്എസ്.എല്‍സിക്ക് എല്ലാവിഷയത്തിലും എ പ്ലസ് ലഭിച്ചിരുന്നു.

Post a Comment

0 Comments