ലേണേഴ്‌സ് പരീക്ഷ ഇനി ഓണ്‍ലൈനില്‍തിരുവനന്തപുരം: ലേണേഴ്‌സ് പരീക്ഷ ഓണ്‍ലൈനായി എഴുതാമെന്ന വിചിത്ര ഉത്തരവുമായി ഗതാഗത വകുപ്പ്.
കോവിഡിന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം. ഓണ്‍ലൈനിലൂടെ അപേക്ഷകര്‍ക്ക് പരീക്ഷ എഴുതാന്‍ അനുവാദം നല്‍കുമ്പോള്‍ ആരാണ് പരീക്ഷ എഴുതുന്നതെന്ന് പോലും അറിയാന്‍ ഉദ്യോഗസ്ഥര്‍ക്ക് സാധിക്കില്ല. ലൈസന്‍സിന് വേണ്ടി അപേക്ഷിക്കുന്നവര്‍ ആര്‍ടിഒ ഓഫീസില്‍ നേരിട്ടെത്തിയാണ് ലേണേഴ്‌സ് പരീക്ഷകള്‍ എഴുതേണ്ടത്. ഉദ്യോഗസ്ഥരുടെ മേല്‍ നോട്ടത്തില്‍ നടക്കുന്ന പരീക്ഷകളില്‍ അപേക്ഷകര്‍ക്ക് ഒരു തരത്തിലുള്ള ക്രമക്കേടുകളും നടത്താനാകില്ലായിരുന്നു. ഓണ്‍ലൈന്‍ പരീക്ഷ ആള്‍മാറാട്ടത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു.

Post a Comment

0 Comments