കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍ കോവിഡ് നിരീക്ഷണത്തില്‍



തിരുവനന്തപുരം: കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍ കോവിഡ് നിരീക്ഷണത്തില്‍. മന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുത്ത ഉദ്യോഗസ്ഥക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് മന്ത്രി നിരീക്ഷണത്തില്‍ പോകുന്നത്.
തിരുവനന്തപുരത്താണ് മന്ത്രിയുള്ളത്. കഴിഞ്ഞ 15 തൃശൂര്‍ കോര്‍പ്പറേഷന്‍ ഓഫീസിലാണ് യോഗം നടന്നത്. യോഗത്തില്‍ പങ്കെടുത്ത എല്ലാവരും നിരീക്ഷണത്തില്‍ പോകുന്നുണ്ട്. തൃശൂര്‍ കോര്‍പ്പറേഷനിലെ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥക്കാണ് അസുഖം ബാധിച്ചത്. എവിടെനിന്നാണ് രോഗം ബാധിച്ചത് എന്ന് വ്യക്തമല്ല. അതേസമയം കോര്‍പ്പറേഷനിലെ ശുചീകരണ തൊഴിലാളിക്കും ആരോഗ്യവിഭാഗത്തിലെ ക്ലാര്‍ക്കിനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

Post a Comment

0 Comments