മഴ ശക്തമാകും മുമ്പേ റോഡ് ടാര്‍ചെയ്തു; യാത്രക്കാര്‍ക്ക് ആശ്വാസം


നീലേശ്വരം: മഴമാറിനിന്ന ഇടവേളകളില്‍ അതിവേഗത്തില്‍ റോഡുപണി തീര്‍ത്തത് യാത്രക്കാര്‍ക്കും നാട്ടുകാര്‍ക്കും ആശ്വാസമായി.
ആറു മാസത്തെ കാത്തിരിപ്പിനൊടുവിലാണ് പാലാത്തടം, ഇടിചൂടി ഭാഗങ്ങളിലും മൂപ്പില്‍ മുതല്‍ ചോയ്യങ്കോട്‌വരെയും പൊതുമരാമത്ത് അധികൃതര്‍ റോഡ് ടാര്‍ ചെയ്തത്. കഴിഞ്ഞ രണ്ടുമൂന്ന് ദിവസം മഴ മാറിനിന്നതോടെ ഇതുവഴിയുള്ള വാഹനഗതാഗതം തടഞ്ഞായിരുന്നു ടാറിംഗ്. ഏതായാലും മഴ ശക്തമാകുന്നതിന് മുമ്പ് കിളച്ചിട്ട ഭാഗങ്ങളില്‍ റോഡ് ടാര്‍ ചെയ്ത് ഗതാഗതയോഗ്യമാക്കിയത് വാഹന യാത്രക്കാര്‍ക്ക് ആശ്വാസമായി. മഴക്കാലം കഴിയുന്നതോടെ കോണ്‍വെന്റ് വളവുമുതല്‍ ബാക്കി ഭാഗങ്ങളില്‍ റോഡ് മെക്കാഡം ടാറിംഗ് ചെയ്യുമെന്നും പൊതുമരാമത്ത് അധികൃതര്‍ പറഞ്ഞു. നീലേശ്വരം ഇടത്തോട് റോഡ് മെക്കാഡം ടാറിംഗ് ചെയ്യുന്നതിന്റെ ഭാഗമായി പാലാത്തടം വളവ്, ഇടിചൂടി, മൂപ്പില്‍ മുതല്‍ ചോയ്യങ്കോട് വരെ റോഡ് കിളച്ചിട്ടത് യാത്രക്കാര്‍ക്ക് വലിയ തലവേദനയായിരുന്നു. വേനല്‍ കാലങ്ങളില്‍ പൊടിശല്യവും, മഴക്കാലമായതോടെ ചെളിയും കുഴിയും രൂപപ്പെട്ടും യാത്ര ദുസ്സഹമാക്കിയത് ജന്മദേശം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Post a Comment

0 Comments