കാറില്‍ കടത്തിയ ആറ് കിലോ കഞ്ചാവുമായി മൂന്നുപേര്‍ അറസ്റ്റില്‍


കാസര്‍കോട്: ഇനോവ കാറില്‍ കടത്തുകയായിരുന്ന ആറ് കിലോ കഞ്ചാവുമായി മൂന്നുപേരെ കുമ്പള എസ്.ഐ വിനോദ്കുമാറും സംഘവും അറസ്റ്റുചെയ്തു. കര്‍ണ്ണാടക സ്വദേശി അര്‍ഷാദ് (23), ധര്‍മ്മടം സ്വദേശി സല്‍മാന്‍(26), പുത്തിഗെ മുഗൂര്‍ റോഡിലെ മുഹമ്മദ് ഷെരീഫ്(20) എന്നിവരാണ് അറസ്റ്റിലായത്.
വാഹന പരിശോധനക്കിടയില്‍ നിര്‍ത്താതെപോയ ഇനോവ വാഹനത്തെ പിന്തുടര്‍ന്ന പോലീസ് സംഘം ബദിയടുക്ക റോഡിലെ പെട്രോള്‍ പമ്പിന് സമീപം വെച്ചാണ് കാര്‍ കസ്റ്റഡിയിലെടുത്തത്. പരിശോധനക്കിടയില്‍ കാറിന്റെ വിവിധഭാഗങ്ങളില്‍ ഒളിപ്പിച്ചുവെച്ച 6 കിലോ കഞ്ചാവ് പിടികൂടുകയായിരുന്നു. കുമ്പള, മഞ്ചേശ്വരം, ഉപ്പള ഭാഗങ്ങളില്‍ കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ കണ്ണികളാണ് പിടിയിലായതെന്ന് പോലീസ് പറഞ്ഞു.

Post a Comment

0 Comments