കാഞ്ഞങ്ങാട്: പെയിന്റിംഗ് ജോലിക്കിടയില്‍ വീടിന്റെ മുകളില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മണ്ഡലം കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി മരണപ്പെട്ടു.
നീലേശ്വരം കരുവാച്ചേരി സ്വദേശിയും കാഞ്ഞങ്ങാട് കല്ലഞ്ചിറയില്‍ വാടക ക്വാര്‍ട്ടേഴ്സില്‍ താമസക്കാരനുമായ ബാബുവാണ് ( ) കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ ചികിത്സയ്ക്കിടെ ഇന്ന് പുലര്‍ച്ചെ മരണപ്പെട്ടത്. കഴിഞ്ഞ 28 ന് ദുര്‍ഗ്ഗാ ഹയര്‍സെക്കണ്ടറി സ്കൂള്‍ റോഡിലെ ഒരുവീടിന്റെ പെയിന്റിംഗ് ജോലിക്കിടെയാണ് ബാബുവിന് വീണ് പരിക്കേറ്റത്. ഉടന്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ കണ്ണൂര്‍ മിംസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ദളിത് കോണ്‍ഗ്രസ് കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡണ്ടുകൂടിയാണ് ബാബു.
നീലേശ്വരം കരുവാച്ചേരിയിലെ പള്ളിയത്ത് നാരായണന്-ശാരദ ദമ്പതികളുടെ മകനാണ്. ഭാര്യ: ബിന്ദു. മക്കള്‍ അഞ്ജന, അതുല്യ.
സഹോദരങ്ങള്‍: സുകുമാരന്‍, ഗോപി, മധു, പ്രേമ.
0 Comments