പെട്രോള്‍, ഡീസല്‍ വിലയില്‍ ആറാം ദിനവും വര്‍ദ്ധനവ്


ദില്ലി: രാജ്യത്ത് ഇന്ധനവിലയില്‍ വീണ്ടും വര്‍ദ്ധന. ഒരു ലിറ്റര്‍ പെട്രോളിന് 57 പൈസയും ഡീസലിന് 56 പൈസയുമാണ് ഇന്ന് കൂടിയത്. തുടര്‍ച്ചയായി ആറാം ദിവസമാണ് എണ്ണക്കമ്പനികള്‍ വില വര്‍ദ്ധിപ്പിക്കുന്നത്. ആറു ദിവസത്തിനിടെ ഒരു ലിറ്റര്‍ ഡീസലിന് 3 രൂപ 26 പൈസയും പെട്രോളിന് 3 രൂപ 32 പൈസയുമാണ് വര്‍ദ്ധിച്ചത്.
അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില വര്‍ധിച്ചതാണ് ഇന്ധന വില വര്‍ധനയ്ക്ക് പ്രധാന കാരണം. എണ്ണ ഉല്‍പാദനം കുറയ്ക്കാന്‍ ഒപെക് രാജ്യങ്ങളും റഷ്യയും ഉള്‍പ്പെടുന്ന ഒപെക് പ്ലസ് കൂട്ടായ്മ തീരുമാനിച്ചതാണ് നിരക്ക് വര്‍ധനവിനിടയാക്കിയത്.

Post a Comment

0 Comments