ദില്ലി: ഗവേഷകന് കൊവിഡ് രോഗം സ്ഥിരീകരിച്ചതോടെ ദില്ലിയിലെ ഐസിഎംആര്‍ ആസ്ഥാനം താല്കാലികമായി അടച്ചു. രണ്ടാഴ്ച മുമ്പ് മുംബൈയില്‍ നിന്ന് ദില്ലിയിലെത്തിയ ഗവേഷകനാണ് രോഗം സ്ഥിരീകരിച്ചത്. രണ്ട് ദിവസത്തേക്കാണ് കെട്ടിടം അടച്ചത്. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷമായിരുക്കും ഇനി ഓഫീസ് തുറക്കുക.
കൊവിഡ് 19 സംബന്ധിച്ച ജോലികള്‍ ചെയ്യുന്ന അത്യാവശ്യ ജീവനക്കാര്‍ക്ക് മാത്രമായിരിക്കും കെട്ടിടത്തിലേക്ക് പ്രവേശനം നല്‍കുക. നീതി ആയോഗ് മെമ്പര്‍ ഡോ വിനോദ് പോള്‍, ഐസിഎംആര്‍ ഡയറക്ടര്‍ ഡോക്ടര്‍ ബല്‍റാം ഭാര്‍ഗവ, ഐസിഎംആര്‍ എപിഡെമോളജി വിഭാഗം തലവന്‍ ഡോ ആര് ആര് ഗംഗാഖേദര് എന്നിവര്‍ പങ്കെടുത്ത യോഗത്തിനെത്തിയ ഗവേഷകനാണ് രോഗം സ്ഥിരീകരിച്ചതെന്നാണ് വിവരം.
0 Comments