മഡിയന്‍ ഉണ്ണികൃഷ്ണന്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട്


കാഞ്ഞങ്ങാട്: ജില്ലയില്‍ മൂന്ന് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ടുമാരെ പ്രഖ്യാപിച്ചു.
നീലേശ്വരം ബ്ലോക്ക് കോ ണ്‍ഗ്രസ് പ്രസിഡണ്ടായി മഡിയന്‍ ഉണ്ണികൃഷ്ണന്‍, മുളിയാര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ടായി കെ.ബലരാമന്‍ നമ്പ്യാര്‍, മഞ്ചേശ്വരം ബ്ലോക്ക് പ്രസിഡണ്ടായി ഡി.എം.കെ.മുഹമ്മദ്കുഞ്ഞി എന്നിവരെയാണ് പ്രഖ്യാപിച്ചത്. കുമ്പള ബ്ലോക്കിലും പ്രസിഡണ്ടിനെ വൈകാതെ നിയമിക്കും. കാസര്‍കോട് ജില്ലാ ഹൗസിംങ് സഹകരണ സംഘം പ്രസിഡണ്ടും രാജാസ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പി.ടി.എ പ്രസിഡണ്ടുമാണ് നീലേശ്വരം ബ്ലോക്ക് പ്രസിഡണ്ടായി നിയമിതനായ ഉണ്ണികൃഷ്ണന്‍ മഡിയന്‍. മുമ്പ് യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ സെക്രട്ടറിയായിരുന്നു.

Post a Comment

0 Comments