എഴുത്തുകാരും പ്രസാധകരും സൈബര്‍മാഫിയയുടെ പിടിയില്‍


നീലേശ്വരം: എഴുത്തിന്റെ ലോകത്തും സൈബര്‍ മാഫിയകള്‍ പിടിമുറുക്കിയിരിക്കുകയാണെന്ന് തിരകഥാകൃത്ത് സന്തോഷ് ഏച്ചിക്കാനം അഭിപ്രായപ്പെട്ടു.
നീലേശ്വരത്തെ സാംസ്‌ക്കാരിക സംഘടനയായ ആക്ട് നീലേശ്വരത്തിന്റെ ഓഫീസ് കോണ്‍വെന്റ് ജംഗ്ഷനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇതിന്റെ ദുരന്തം അനുഭവിക്കേണ്ടിവരുന്നത് എഴുത്തുകാരും പ്രസാധകരുമാണ്. ഇ-വായനകൊണ്ട് ഗുണവും ദോഷവും ഉണ്ടെന്നും അദ്ദേഹം തുടര്‍ന്ന് പറഞ്ഞു.
ചടങ്ങില്‍ പി.കെ.ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു. ഇതോടൊപ്പം നടന്ന പി.എന്‍.പണിക്കര്‍ അനുസ്മരണത്തില്‍ സി.സുകുമാരന്‍ മാസ്റ്റര്‍ അനുസ്മരണ പ്രസംഗം നടത്തി. എന്‍.വി.ജനാര്‍ദ്ദനന്‍, സേതു ബങ്കളം, ഹരീഷ് കരുവാച്ചേരി എന്നിവര്‍ സംസാരിച്ചു. കെ.പി.ശശികുമാര്‍ സ്വാഗതവും മനോജ് മേലത്ത് നന്ദിയും പറഞ്ഞു.

Post a Comment

0 Comments