ലോറി തലകീഴായി മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്


നീലേശ്വരം: ലോഡും കയറ്റി പോകുകയായിരുന്ന നാഷണല്‍ പെര്‍മിറ്റ് ലോറി നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്.
പാലക്കാട് സ്വദേശി ജയനാണ് (35) പരിക്കേറ്റത്. ഇയാളെ നീലേശ്വരം തേജസ്വിനി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കര്‍ണ്ണാടകത്തില്‍ നിന്നും തമിഴ്‌നാട്ടിലേക്ക് ബോഗ് നിര്‍മ്മാണ വസ്തുവായ പോളിമര്‍ കയറ്റി പോവുകയായിരുന്ന ടി എന്‍ 99 ഡി 7024 നമ്പര്‍ ലോറിയാണ് ഇന്ന് പുലരച്ചെ ഒരു മണിയോടെ നീലേശ്വരം കരുവാച്ചേരി തോട്ടത്തിന് സമീപത്ത് മറിഞ്ഞത്.

Post a Comment

0 Comments