അമ്മായിയമ്മയെ മരുമകള്‍ മര്‍ദ്ദിച്ചതായി പരാതി


രാജപുരം: മരുമകള്‍ മര്‍ദ്ദിച്ചതായി അമ്മായിയമ്മയുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
രാജപുരം പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയിലെ ബളാംന്തോട് ഓട്ടമലയിലെ കമലാഭായി(70)യുടെ പരാതിയിലാണ് മരുമകള്‍ പുഷ്പലതക്കെതിരെ പോലീസ് കേസെടുത്തത്. കമലാഭായിയുടെ മകന്‍ ഗംഗാധരന്റെ ഭാര്യയാണ് പുഷ്പലത. ഗംഗാധരന്‍ നേരത്തെ മരണപ്പെട്ടുവെങ്കിലും ഇവര്‍ ഒരേ വീട്ടിലാണ് താമസം.

Post a Comment

0 Comments