7 വയസുകാരനെ മാതാവ് കുത്തിക്കൊന്നു


ഭീമനാട്: ഏഴു വയസുള്ള മകനെ മാതാവ് കുത്തിക്കൊലപ്പെടുത്തി. പാലക്കാട് അലനല്ലൂര്‍ വടശ്ശേരിപ്പുറത്ത് നാലകത്ത് വീട്ടില്‍ ഹംസയുടെ മകള്‍ ഹസ്‌നത്താണ്(32) മകന്‍ ഇര്‍ഫാനെ കൊലപ്പെടുത്തിയത്. ഇവര്‍ക്ക് മാനസിക പ്രശ്‌നമുള്ളതായാണ് വിവരം. ഇന്ന് പുലര്‍ച്ചെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.
ഒമ്പത് മാസം പ്രായമുള്ള മറ്റൊരു കുഞ്ഞിനെ പുറത്തേക്ക് വലിച്ചെറിയുകയും ചെയ്തു. ചെറിയ കുട്ടിയുടെ കരച്ചില്‍കേട്ട് നാട്ടുകാര്‍ എത്തിയതോടെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്. സക്കീര്‍ ഹുസൈനാണ് ഹസ്‌നത്തിന്റെ ഭര്‍ത്താവ്.

Post a Comment

0 Comments