7 കോടി വ്യാപാരികള്‍ കൈകോര്‍ക്കുന്നു; ചൈനയ്ക്ക് വരുന്നത് ലക്ഷം കോടിയുടെ നഷ്ടം


ന്യൂഡല്‍ഹി: ഗുണനിലവാരമില്ലാത്ത സാധനങ്ങള്‍ ഉണ്ടാക്കി കുറഞ്ഞ വിലയ്ക്ക് വിറ്റ് പണമുണ്ടാക്കുന്ന ചൈനക്കിതാ തിരിച്ചടി വരുന്നു. ചൈനീസ് നിര്‍മ്മിത ഉത്പന്നങ്ങള്‍ ബഹിഷ്‌കകരിക്കാനൊരുങ്ങുകയാണ് വില്‍പ്പനക്കാരുടെ ദേശീയ സംഘടനയായ സി.എ.ഐ.ടി. ചൈനയുടെ മൂവായിരത്തോളം ഉത്പന്നങ്ങളാണ് ബഹിഷ്‌കരിക്കുക. ഇന്ത്യക്കെതിരെ അതിര്‍ത്തിയില്‍ തുടര്‍ച്ചയായി ആക്രമങ്ങള്‍ നടത്തുന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന് സി.എ.ഐ.ടി സെക്രട്ടറി ജനറല്‍ പ്രവീണ്‍ ഖണ്ഡേല്‍വാള്‍ അറിയിച്ചു.
ചൈനയുടെ ഉത്പന്നങ്ങള്‍ ഏറ്റവുമധികം വാങ്ങുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. 7 കോടി വില്‍പ്പനക്കാര്‍ ചൈനീസ് നിര്‍മിത വസ്തുക്കള്‍ ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും ഇത് ചൈനയ്ക്ക് ഒരു ലക്ഷം കോടിയുടെ നഷ്ടമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിലൂടെ ചൈനയ്ക്ക് ശക്തമായ മറുപടി നല്‍കാനൊരുങ്ങുകയാണ് വ്യാപാരികള്‍. കളിപ്പാട്ടം മുതല്‍ ഇലക്ട്രിക് ഉപകരണങ്ങള്‍ വരെയാണ് ചൈന ഉണ്ടാക്കി വിറ്റഴിച്ചുകൊണ്ടിരിക്കുന്നത്. ചൈനീസ് എന്ന് കേള്‍ക്കുമ്‌ബോഴേ നിലവാരമില്ലായ്മ വിപണികളില്‍ പതിവാണെങ്കിലും വില കുറവിന്റെ പേരില്‍ വിറ്റ് പോവുകയായിരുന്നു.

Post a Comment

0 Comments