മാസ്‌ക് ധരിച്ചില്ല: 5169 പേര്‍ക്ക് പിഴ


കാസര്‍കോട്: ജില്ലയില്‍ മാസ്‌ക് ധരിക്കാത്ത 64 പേര്‍ക്കെതിരെ കൂടി ഇന്നലെ കേസെടുത്തു. ഇതോടെ ജില്ലയില്‍ ഇതുവരെ മാസ്‌ക് ധരിക്കാത്തതിന് കേസെടുത്ത് പിഴ ചുമത്തിയവരുടെ എണ്ണം 5169 ആയി. ലോക്ഡൗണ്‍ നിരോധനം ലംഘിച്ച് യാത്ര ചെയ്തതിന് ജില്ലയില്‍ ഇതുവരെ 2597 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 3266 പേരെ അറസ്റ്റ് ചെയ്തു. 1117 വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തു.
ലോക് ഡൗണ്‍ നിര്‍ദേശ ലംഘനവുമായി ബന്ധപ്പെട്ട് ജൂണ്‍ ഏഴിന് ജില്ലയില്‍ 14 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
മഞ്ചേശ്വരം1, കാസര്‍കോട് 2, ബദിയടുക്ക1, ബേഡകം1, ബേക്കല്‍1, ഹോസ്ദുര്‍ഗ് 1, നീലേശ്വരം1, ചന്തേര2, വെള്ളരിക്കുണ്ട് 3, ചിറ്റാരിക്കാല്‍1 എന്നീ സ്റ്റേഷനുകളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. വിവിധ കേസുകളിലായി 20 പേരെ അറസ്റ്റ് ചെയ്തു. 11 വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തു.

Post a Comment

0 Comments