ദില്ലി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം അഞ്ച് ലക്ഷം കവിഞ്ഞു. കേന്ദ്ര ആരോഗ്യ മന്ത്രാലയം അവസാനം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഇതുവരെ 5,08,953 പേരാണ് രോഗബാധിതതരായത്. 24 മണിക്കൂറിനിടെ 18,552 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥീരികരിച്ചത്. പ്രതിദിന രോഗബാധയില്‍ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. രാജ്യത്ത് ഇതുവരെ 15,685 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 384 പേരാണ് ഇന്നലെ മാത്രം മരിച്ചത്.
അതേസമയം, ആകെ രോഗബാധിതരില്‍ 2,95,880 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. 1,97,387 പേരാണ് നിലവില്‍ ചികിത്സയില്‍ ഉള്ളത്. നിലവില്‍ 58.13 ശതമാനമാണ് ഇന്ത്യയിലെ രോഗമുക്തി നിരക്ക്. ഇന്നലെ ഇത് 58.24 ആയിരുന്നു. രാജ്യത്ത് 79,96,707 കൊവിഡ് പരിശോധനകളാണ് നടത്തിയത്. ഇന്നലെ മാത്രം 2,20,479 പേരുടെ സ്രവം പരിശോധിച്ചു. അതേസമയം, രാജ്യത്തെ കൊവിഡ് പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര മന്ത്രി സഭാ സമിതി ഇന്ന് രാവിലെ കേന്ദ്ര ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു.
രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം നാല് ലക്ഷത്തില്‍ നിന്ന് അഞ്ച് ലക്ഷം എത്താന്‍ ആറ് ദിവസം മാത്രമാണ് എടുത്തത്. അതേസമയം, മഹാരാഷ്ട്ര, ദില്ലി, തമിഴ്നാട് സംസ്ഥാനങ്ങളില്‍ രോഗികളുടെ എണ്ണം ദിനം പ്രതി വര്‍ധിക്കുകയാണ്. രാജ്യത്തെ ആകെ രോഗികളുടെ അന്‍പത്തിയൊമ്പത് ശതമാനവും ഈ സംസ്ഥാനങ്ങളിലാണ്. മഹാരാഷ്ട്രയില്‍ മാത്രം ഇതുവരെ ഒന്നര ലക്ഷം പേര്‍ക്ക് രോഗം വന്നു. ദില്ലിയില്‍ പരിശോധനകള്‍ കൂട്ടിയതോടെ ദിവസേന മൂവായിരത്തിലധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിക്കുന്നത്. രോഗവ്യാപന തോത് കണ്ടെത്താന്‍ ദില്ലിയില്‍ ഇന്ന് മുതല്‍ സിറോ സര്‍വ്വേക്ക് തുടക്കമായി. വീടുകള്‍ തോറും ഇതിന്റെ ഭാഗമായി പരിശോധന ഉണ്ടാകുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.
ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം 1 കോടിയോടടുത്തു. മരണം 4,96,991 ആയി.
0 Comments