നീലേശ്വരം: മുന്‍ പ്രവാസി യുവാവിന്റെ ഭാര്യയായ 38 കാരി ഒമ്പതാംക്ലാസില്‍ പഠിക്കുന്ന പതിനാല് വയസുള്ള മകനെ ഉപേക്ഷിച്ച് 24 കാരനായ കാമുകനോടൊപ്പം ഒളിച്ചോടി.
കരിന്തളം സ്വദേശിനിയായ യുവതിയാണ് ഉപ്പിലിക്കൈയിലെ ഭര്‍ത്താവിനെ ഉപേക്ഷിച്ച് ചൂട്ട്വത്തെ കാമുകനോടൊപ്പം ഒളിച്ചോടിയത്. കഴിഞ്ഞ ദിവസമാണ് സംഭവം. എന്നാല്‍ ഇത് സംബന്ധിച്ച് പോലീസില്‍ പരാതിയൊന്നും ലഭിച്ചിട്ടില്ല. ഒരുതവണ ഭര്‍ത്താവുമായി പിണങ്ങിപ്പോയ യുവതി മധ്യസ്ഥതയെ തുടര്‍ന്നാണ് വീണ്ടും ഭര്‍തൃവീട്ടില്‍ തന്നെ തിരിച്ചെത്തിയത്. ഇതിനിടയിലാണ് 24കാരനായ യുവാവുമായി പ്രണയത്തിലായത്. യുവതിക്ക് ഒരു കുട്ടിയുണ്ട്. തന്റെ വീട്ടില്‍ വന്ന സുഹൃത്തിനെ ഭര്‍ത്താവ് മര്‍ദ്ദിച്ചുവെന്നാരോപിച്ച് യുവതി പോലീസില്‍ പരാതി നല്കി യിരുന്നു. പോലീസ് ഭര്‍ത്താവിനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു.
0 Comments