107 വൈദികര്‍ക്ക് സ്ഥലംമാറ്റം


തലശ്ശേരി: തലശ്ശേരി അതിരൂപതയിലെ 107 വൈദികരെ ഇടവകകളിലേക്കും രൂപതയുടെ വിവിധ സ്ഥാപനങ്ങളിലേക്കും സ്ഥലംമാറ്റി നിയമിച്ചു.
ഫാ. മാത്യു ഇളംതുരുത്തി പടവിലിനെ വെള്ളരിക്കുണ്ട് ഫൊറോനവികാരിയായും ഫാ.മാത്യു മുക്കുഴിയെ അസിസ്റ്റന്റ് വികാരിയായും നിയമിച്ചു. ഫാദര്‍മാരായ ചേലമരം ജോര്‍ജ് (കണ്ണിവയല്‍), എളുക്കുന്നേല്‍ ജോര്‍ജ് സീനിയര്‍ (ബളാല്‍), എളുക്കുന്നേല്‍ ജോര്‍ജ് ജൂനിയര്‍ (കുന്നുംങ്കൈ), ജോസഫ് കരിമ്പൂഴിക്കല്‍ (പടിമരുത്), തോമസ് കട്ടക്കയത്തില്‍(കാലിച്ചാനടുക്കം), ലൂയിസ് മേനാച്ചേരി (ചായ്യോത്ത്), മാത്യു മുല്ലപ്പള്ളി(ചുള്ളി), ജോസഫ് പൗവ്വത്തില്‍(പാണത്തൂര്‍), കുര്യാക്കോസ് പുതുകുളങ്ങര (ഉദയപുരം), ജോസഫ് വാരളത്ത് (മാലോം), ജോര്‍ജ് വെള്ളരിങ്ങാട്ട്(കൊന്നക്കാട്) തുടങ്ങിയവരെ വികാരിമാരായും സെബാസ്റ്റ്യന്‍ ചകിണിമാന്ദ്ര (പനത്തടി), വര്‍ഗ്ഗീസ് കൊടവന (പാണത്തൂര്‍), മൈക്കിള്‍ മഞ്ഞക്കുന്നേല്‍ (മാലോം) തുടങ്ങിയവരെ അസിസ്റ്റന്റ് വികാരിമാരായും നിയമിച്ചു.

Post a Comment

0 Comments