ഒരു ലോക്ക്ഡൗണ്‍ ടെലിഫിലിം


നീലേശ്വരം: രാജാസ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ 9697 എസ്.എസ്.എല്‍.സി ബാച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥിക്കൂട്ടായ്മ 'സംഗമം' വ്യത്യസ്തമായ രീതിയില്‍ ലോക്ക് ഡൗണ്‍ കാലത്ത് ആള്‍ക്കാര്‍ക്കുള്ളൊരു ബോധവത്കരണം എന്ന രീതിയില്‍ ടെലിഫിലിം നിര്‍മ്മിച്ചു.
'ഒരു വേനല്‍ മഴയില്‍' എന്ന പേരില്‍ പുറത്തിറക്കിയ ടെലിഫിലിം സംഗമം മെമ്പര്‍മാര്‍ അവരവരുടെ ഭാഗങ്ങള്‍ സ്വന്തം വീട്ടില്‍ നിന്നഭിനയിച്ച് മൊബൈല്‍ ക്യാമറയില്‍ ചിത്രീകരിക്കുകയായിരുന്നു. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ ലോക്ക് ഡൗണില്‍പെട്ട് കഴിയുന്ന നാല്‍പ്പത്തിഏഴോളം പേര്‍ അഭിനയിച്ച ഈ ടെലിഫിലിം ഇതിനോടകം തന്നെ ആളുകളുടെ പ്രശംസ നേടി. അനീഷ് കെ.കെ തിരക്കഥയും സംവിധാനവും, രാജ്കുമാര്‍ ചിത്രസംയോജനവും സംഗീതവും നല്‍കിയിരിക്കുന്ന ഈ ടെലിഫിലിം സംഗമം ഫിലിംസ് ആണ് പുറത്തിറക്കിയിരിക്കുന്നത്.

Post a Comment

0 Comments