വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന വൃദ്ധ മരിച്ചു; സ്രവം പരിശോധനക്കയക്കും


കാസര്‍കോട്: ഗോവയില്‍ നിന്ന് എത്തി നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന വൃദ്ധ മരണപ്പെട്ടു.
മഞ്ചേശ്വരം സന്ധ്യാ ഗാരേജിന് സമീപത്തെ ടി.എസ് മൊയ്തീനിന്റെ ഭാര്യ ആമിന(63) ആണ് മരിച്ചത്. ഇന്നലെ വൈകീട്ടോടെ വീട്ടില്‍ കുഴഞ്ഞുവീണ് മരണപ്പെടുകയായിരുന്നു. അതേസമയം സ്രവം കൊവിഡ് പരിശോധനക്കയക്കുമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഈ ആവശ്യം ബന്ധുക്കളും അറിയിച്ചിട്ടുണ്ട്. ഇവര്‍ക്ക് പ്രമേഹ സംബന്ധമായ അസുഖമുണ്ടായിരുന്നുവത്രെ. ചൊവ്വാഴ്ചയാണ് ഇവര്‍ ഗോവയിലെ മകളുടെ വീട്ടില്‍ നിന്ന് തലപ്പാടി വഴി മഞ്ചേശ്വരത്തെ വീട്ടിലെത്തിയത്. ആരോഗ്യവകുപ്പ് അധികൃരുടെ നിര്‍ദ്ദേശ പ്രകാരം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുമ്പോഴാണ് മരണം. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലേക്ക് മാറ്റി. കൊവിഡ് പരിശോധനാഫലമെത്തിയ ശേഷം മറവ് ചെയ്യും. മക്കള്‍: സഈദ്, ഉദൈഫത്ത്.

Post a Comment

0 Comments